ബ്രിട്ടണിൽ നിന്നെത്തിയ വിനോദ സഞ്ചാരിക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ മൂന്നാറിൽ വിദേശികൾ താമസിച്ചിരുന്ന ഹോട്ടൽ അടച്ചു. വിദേശികളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. കൊറോണ ബാധിതന്‍ സ്ഥലംവിടാന്‍ ഇടയായ സാഹചര്യവും പരിശോധിക്കും. വിദേശികൾ താമസിച്ചിരുന്ന കെ.ടി.ഡി.സി ടീ കൗണ്ടി ഹോട്ടലാണ് അടച്ചത്. ജീവനക്കാരെ ഐസൊലേഷനിലാക്കിയിരിക്കുകയാണ്.
രോഗ ലക്ഷണങ്ങൾ ഉണ്ടെന്ന് കണ്ടെത്തി നിരീക്ഷണത്തിൽ കഴിയുന്ന വിനോദ സഞ്ചാരികളാണ് മൂന്നാറിൽ നിന്ന് കൊച്ചിയിലേക്ക് കടന്ന് കളഞ്ഞത്. ബ്രിട്ടണിൽ നിന്നുള്ള പത്തൊമ്പതംഗ സംഘം താമസിച്ചിരുന്നത് കെ.ടി.ഡി.സി ഹോട്ടലിലായിരുന്നു. രോഗ ലക്ഷണങ്ങൾ കൂടി കണ്ടെത്തിയ സാഹചര്യത്തിൽ സബ് കളക്ടറുടെ സംഘം സഞ്ചാരികളെ നേരിട്ട് കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. ഇവരോടൊപ്പം വിമാനത്തില്‍നിന്ന് ഒഴിപ്പിച്ച 270 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി.ആരോഗ്യ പ്രവര്‍ത്തരുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും കണ്ണ് വെട്ടിച്ച് ഇവരെങ്ങനെ മൂന്നാറിൽ നിന്ന് കൊച്ചിയിലെത്തി എന്നത് പരിശോധിക്കും.