തിരുവനന്തപുരം: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എ കഴിഞ്ഞ വർഷം ജൂലായ് 1ന് ആരംഭിച്ച ‘ വിശപ്പിനോട് വിട ‘ പദ്ധതി 216 ദിവസം പൂർത്തിയാക്കി. ആർ.സി.സിയിലുള്ള 400ഓളം രോഗികൾക്കും കുട്ടിരുപ്പുകാർക്കും എല്ലാദിവസവും ഉച്ചഭഷണം നൽകുന്ന പദ്ധതിയാണിത്. 216 ാം ദിവസത്തെ ഉച്ചഭക്ഷണ വിതരണത്തിൽ ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി ബിജുകുമാർ, ഡിസ്ട്രിക്ട് കോ – ഓർഡിനേറ്റർ അജയചന്ദ്ര, അനിത അജയ്, രാജശേഖരൻ നായർ, എൻ.വി.ആർ. പിള്ള, സത്യശീലൻ, സിന്ധുറാണി, ശ്രീജ സുധീർ എന്നിവർ പങ്കെടുത്തു.