ആറ്റിങ്ങൽ കോളേജിൽ ഇന്ന് കലാലയ കതിരോത്സവം

എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും സംയുക്തമായി നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ആറ്റിങ്ങൽ ഗവ. കോളേജിൽ ഇന്ന് നടക്കും. കലാലയ കതിരോത്സവം എന്ന പേരിലാണ് കൊയ്‌ത്തുത്സവം സംഘടിപ്പിക്കുന്നത്. കോളേജ് വളപ്പിൽ വർഷങ്ങളായി തരിശുകിടന്ന പാടം ആറ്റിങ്ങൽ കൃഷിഭവന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കൃഷിക്കനുയോജ്യമാക്കി മാറ്റുകയായിരുന്നു. കോളേജ് തലത്തിൽ കാ‌ർഷിക വിളവെടുപ്പ് കേരളത്തിൽ ആദ്യമാണെന്നാണ് കൃഷി വകുപ്പിന്റെ വിലയിരുത്തൽ. പാടത്ത് ജലം തളിച്ച് ഭൂമിയോട് അനുവാദം ചോദിച്ച് വിള കൊയ്യുന്ന പരമ്പരാഗത രീതിയിൽ കൊയ്‌ത്തുത്സവം നടത്താനാണ് തീരുമാനമെന്ന് പ്രിൻസിപ്പൽ ഡോ.വി.മണികണ്‌ഠൻ നായർ പറഞ്ഞു. നെൽകൃ‌ഷിക്കു പുറമേ പച്ചക്കറികളും വാഴയും മരച്ചീനിയും നട്ടിട്ടുണ്ട്. ജലലഭ്യത ഉറപ്പാക്കാൻ കുളം നവീകരിച്ചു.കൊയ്‌ത്തിനു ശേഷം നടക്കുന്ന സമ്മേളനത്തിൽ അഡ്വ. ബി.സത്യൻ എം.എൽ.എ,​നഗരസഭാ ചെയർമാൻ എം.പ്രദീപ്,​പ്രിൻസിപ്പൽ,​ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ,​ പി.ടി.എ,​ പൂർവവിദ്യാർത്ഥികൾ,​ നാട്ടുകാർ,​ അദ്ധ്യാപകർ,​ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും.

Latest

പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.

സി.പി.എം..നേതാവ് പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു....

കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ദർഘാസ് ക്ഷണിച്ചു.

ഇളമ്പ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്‌കിൽ...

കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്…

വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പ്...

പി പി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണം: എൻജിഒ അസോസിയേഷൻ

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ലാ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!