തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം മനോഹരമാക്കുന്ന താരമാണ് ആൻഡ്രിയ ജെർമിയ. വട ചെന്നൈ ചിത്രത്തിൽ ആൻഡ്രിയ അവതരിപ്പിച്ച ചന്ദ്ര എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷകരുടെ മനസിൽ നിന്ന് മാഞ്ഞിട്ടില്ല. ഇപ്പോഴിതാ വെട്രിമാരൻ സംവിധാനം ചെയ്ത സിനിമയിലെ കിടപ്പറ രംഗങ്ങളിൽ അഭിനയിച്ചതിൽ ഖേദിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
ആൻഡ്രിയയും സ്‌ക്രീനിലെ ഭർത്താവ് അമീറും തമ്മിലുള്ള കിടപ്പറ രംഗം ഉൾപ്പെടെ നിരവധി റൊമാന്റിക് രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു. ഇതിൽ ഖേദിക്കുന്നുവെന്ന് താരം പറയുന്നു. കാരണം ഈ സിനിമയ്ക്ക് ശേഷം സമാനമായ രംഗങ്ങൾ ഉൾക്കൊള്ളുന്ന വേഷങ്ങളുമായി നിരവധി സംവിധായകർ തന്നെ സമീപിച്ചിരുന്നെന്ന് ആൻഡ്രിയ പറയുന്നു.അത്തരം കഥാപാത്രങ്ങൾ ലഭിക്കുന്നതിൽ തനിക്ക് മടുപ്പുണ്ടെന്നും, അതേ വേഷങ്ങൾ വീണ്ടും വീണ്ടും അവതരിപ്പിക്കാൻ തയ്യാറല്ലെന്നും നടി കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ കിടപ്പറ രംഗങ്ങളില്ലാത്ത കഥാപാത്രങ്ങളാണ് അവതരിപ്പിക്കാൻ ആഗ്രഹമെന്ന് നടി പറയുന്നു. മികച്ച കഥാപാത്രമാണെങ്കിൽ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു. മാസ്റ്ററാണ് നടിയുടെ പുതിയ ചിത്രം.