മലിനജലം കുടിവെള്ളമായി കൊടുക്കുന്ന മൂന്ന് ലോറികൾ നഗരസഭ പിടികൂടി

തിരുവനന്തപുരം: മലിന ജലം കുടിവെള്ളമായി കൊടുക്കുന്ന മൂന്ന് ലോറികൾ തിരുവനന്തപുരം നഗരസഭ പിടികൂടി. നഗരസഭ ഹെൽത്ത് സ്‍ക്വാഡാണ് ലോറികൾ പിടികൂടിയത്. ജല അതോറിറ്റിയിൽ നിന്ന് വെള്ളമെടുക്കാൻ അനുമതിയുള്ള ടാങ്കർ ലോറികളാണ് തോട്ടിൽ നിന്ന് വെള്ളം നിറച്ച് കുടിവെള്ളമായി വിതരണം ചെയ്യാൻ കൊണ്ടു പോയത്. ദിവസം ഒരു പ്രാവശ്യം മാത്രം വാട്ടർ അതോറിറ്റിയിൽ നിന്ന് കുടിവെള്ളമെടുത്ത ശേഷമായിരിക്കും തട്ടിപ്പ്.ഏതൊക്കെ സ്ഥാപനങ്ങൾക്കാണ് ഇവർ വെള്ളം നൽകിയതെന്ന് അന്വേഷിച്ച് പുറത്ത് വിടുമെന്ന് മേയർ ശ്രീകുമാർ വ്യക്തമാക്കി. ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഹോട്ടലുകൾ ഉൾപ്പടെ പ്രധാന സ്ഥാപനങ്ങിലേക്ക് വേണ്ടിയാണ് ഈ ലോറികൾ കുടിവെള്ളമെത്തിക്കുന്നതെന്നും എത് സ്ഥാപനങ്ങളിലേക്കാണ് കൊണ്ടുപോയതെന്ന് പരിശോധിച്ച് വരികയാണെന്നും മേയർ പറഞ്ഞു. ലോറികൾക്ക് നഗരസഭ പിഴയിട്ടു. ക്രിമിനൽ നടപടികളുമായി മുന്നോട്ടു പോകാനാണ് ന​ഗരസഭയുടെ തീരുമാനം

Latest

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം നാളെ സമാപിക്കും.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് നാളെ ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടെ സമാപനമാകും.വൈകിട്ട്...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച അടച്ചിടും.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച...

ആവിശ്യമുണ്ട്..

ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിന് സമീപം പ്രവർത്തിക്കുന്ന Think Hub എന്ന...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....