വെഞ്ഞാറമൂട്: മൂകയും ബധിരയുമായ യുവതിയെ വീട്ടിൽ അത്രിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ആലന്തറ ദീപാനഗർ തെങ്ങുംവിള പുത്തൻവീട്ടിൽ ബിജു എന്ന ബൈജുവിനെയാണ് (40) വെഞ്ഞാറമൂട് പൊലിസ് അറസ്റ്റുചെയ്‌തത്. 2019 ഒക്ടോബർ എട്ടിന് യുവതി തന്റെ വീട്ടിൽ മകൾക്ക് ചോറുനൽകുമ്പോൾ ഇയാൾ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സമീപത്തുണ്ടായിരുന്ന വിറക് കഷ്ണം ഉപയോഗിച്ച് യുവതി പ്രതിരോധിച്ചപ്പോൾ ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ കഴിഞ്ഞ പ്രതിയെ രഹസ്യവിവരത്തെ തുടർന്നാണ് വെഞ്ഞാറമൂട് എസ്.ഐ സുനീഷ് ലാലിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്‌തത്