റേഷൻ കാർഡുകൾ വാങ്ങാൻ ഇനി താലൂക്ക് സപ്ലൈ ഓഫീസ് വരെ പോകേണ്ടതില്ല കാർഡ് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അക്ഷയ കേന്ദ്രങ്ങളിലൂടെ അവ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു.ഇതിനായി 25 രൂപ സർവീസ് ചാർജ് ഈടാക്കാൻ അക്ഷയ കേന്ദ്രങ്ങൾക്ക് അനുമതി നൽകി കാർഡ് വിതരണം ചെയ്യുന്നതിനുള്ള നടപടി ക്രമംവ്യക്തമാക്കി ഭക്ഷ്യവകുപ്പ് ഉടൻ ഉത്തരവിറക്കുംഅതോടെ അക്ഷയ വഴി കാർഡിന്റെ പ്രിൻറ് എടുക്കാം പുതിയ കാർഡ് തിരുത്തൽ വരുത്തിയത് പേര് ചേർത്തത് എന്നിവയെല്ലാം അക്ഷയകേന്ദ്രങ്ങൾ വഴി വാങ്ങാംസംസ്ഥാനത്ത് 87.14 ലക്ഷം കാർഡുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.