ഡൽഹിയിൽ നിന്ന് ആന്ധ്രയിലേക്ക്സമ്പർക്ക കാന്തി എക്സ്പ്രസ്ട്രയിനിൽ യാത്ര ചെയ്ത 8 പേർക്ക് കൊറോണ വൈറസ് ബാധ.ഇന്ത്യന്‍ റെയില്‍വേ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഡല്‍ഹിയില്‍ നിന്ന് രാമഗുണ്ടത്തിലേക്കുള്ള എ.പി സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസില്‍ മാര്‍ച്ച് 13നാണ് ഇവര്‍ യാത്ര ചെയ്തത്. വെള്ളിയാഴ്ചയാണ് ഇവരുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.
മുംബൈയില്‍ നിന്ന് ജബല്‍പൂരിലേക്കുള്ള ഗോഡന്‍ എക്‌സ്പ്രസില്‍ (Train 11055) കൊറോണ ബാധയുള്ള നാല് പേര്‍ സഞ്ചരിച്ചതായും റെയില്‍വേ മന്ത്രാലയം സ്ഥിരീകരിച്ചു മാര്‍ച്ച് 16ന് ട്രെയിനിലെ B1 കോച്ചിലായിരുന്നു ഇവരുടെ യാത്ര. കഴിഞ്ഞ ആഴ്ച ദുബായില്‍ നിന്നാണ് സംഘം ഇന്ത്യയിലേക്ക് എത്തിയത്.