ഇന്നലെ തമിഴ്നാട്ടിൽ കൊറോണ സ്ഥിരീകരിച്ചവരിൽ ഒരാൾ കോട്ടയം സ്വദേശിയെന്ന് റിപ്പോർട്ട്. റെയിൽവേ ആശുപത്രിയിലെ ഡോക്ടറായ ഇദ്ദേഹത്തിന്റെ മകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം 23 മുതൽ 26 വരെ റെയിൽവേ ആശുപത്രി സന്ദർശിച്ചവർ നിരീക്ഷണത്തിലാണ്.മറ്റ് ഡോക്ടർമാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈറോഡ്, പോടനൂർ റെയിൽവേ ആശുപത്രികളും അടച്ചിരിക്കുകയാണ്.കൊറോണ വ്യാപിച്ചതോടെ സേലം, ഈറോഡ് ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്