കോവിസ് 19 പടരുന്ന സാഹചര്യത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഉള്ള മരുന്നുകൾ വിതരണം ചെയ്തു. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ വെച്ച് കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ്.ശ്രീകണ്ഠനും ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ എം കെ എം മിനിയും SHO വി.വി.ദ്വീപിന് നൽകി ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും ജോലി ചെയ്യുന്ന പോലീസുകാരുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് അംഗം ബി എസ് ബിജുകുമാർ, തിരുവനന്തപുരം പോലീസ് അസോസിയേഷൻ ജില്ലാ ട്രഷറർ വിനു, സബ്ഇൻസ്പെക്ടർമാരായ സനോജ്, ഫിറോസ്, അസോസിയേഷൻ ഭാരവാഹികൾ, സേനാംഗങ്ങൾ, ആയുർവേദ ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.