കോവിഡ് 19 ;ജാഗ്രതാ നിർദേശം അവഗണിച്ചുകൊണ്ട് വാമനപുരം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ് പുരോഗമിക്കുന്നു

0
473

ജില്ലാ കളക്ടറുടെയും ആരോഗ്യവകുപ്പിന്റെയും കൊറോണ ജാഗ്രതാ നിർദേശം അവഗണിച്ചുകൊണ്ട് വാമനപുരം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ് പുരോഗമിക്കുന്നു.ഏതാണ്ട് ആറായിരത്തോളം പേരാണ് വോട്ടുചെയ്യാനായി എത്തുന്നത്.കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നുംതന്നെ പാലിക്കാതെയാണ് തിരഞ്ഞെടുപ് എന്ന് ആരോപണം.തിരഞ്ഞെടുപ് മാറ്റിവയ്കണം എന്ന നിർദേശം അവഗണിച്ചാണ് പുരോഗമിക്കുന്നത്.ബി ജെ പി നേതൃത്വം തിരഞ്ഞെടുപ് ബഹിഷ്കരിച്ചു.വാമനപുരം ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ ആണ് തിരഞ്ഞെടുപ് വേദി.രാവിലെ 9 മുതൽ വൈകിട്ട്  4 വരെയാണ് പോളിങ് സമയം.