വെഞ്ഞാറമൂട് : പത്തനംത്തിട്ടയിൽ കോവിഡ് ബാധിച്ചയാൾ ചായ കുടിച്ച വെഞ്ഞാറമൂട്ടിലെ കട കണ്ടെത്തി. കീഴായി കോണം മുത്താരമ്മൻ കോവിലിന് എതിർ വശത്തുള്ള സിറ്റി തട്ടുകട എന്നു പേരുള്ള കടയിൽ നിന്നുമാണ് 19 – ന് രാവിലെയോടെ ഇയാൾ ചായ കുടിച്ചത്. രോഗ ബാധിതനായാൾ കാറിൽ നിന്നും ഇറങ്ങിയിരുന്നില്ല ഡ്രൈവർ ചായ വാങ്ങി കൊടുക്കുകയായിരുന്നു.ഇതിന്റെ സി.സി.ടി വി ദൃശ്യങ്ങൾ ലഭിച്ചതായും . ഈ സമയങ്ങൾ ചായ കുടിച്ചവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത്. എസ് കുറുപ്പ് പറഞ്ഞു.