: കൊറോണ സ്ഥിരീകരിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്റെ പരിശോധനാ ഫലം നെഗറ്റീവ്. ഞായറാഴ്ച ലഭിച്ച പരിശോധനാ ഫലത്തിലാണ് നെഗറ്റീവാണെന്ന് തെളിഞ്ഞത്. ഒരു ഫലം കൂടി നെഗറ്റീവായാല്‍ ഇദ്ദേഹത്തിന് വീട്ടിലേക്കു മടങ്ങാം. എന്നിരുന്നാലും 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടിവരും.
കൊറോണ സ്ഥിരീകരിച്ച ഇദ്ദേഹം ആയിരത്തിലധികം പേരുമായി ഇടപഴകിയതായി ഇടുക്കി ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്റെ പേരു മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തണം എന്നും അദ്ദേഹം ഇടുക്കി കളക്ടറോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഇടുക്കി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമാണ് ഇദ്ദേഹം. ഐ.എന്‍.ടി.യു..സിയുടെ വിവിധ യൂണിയനുകളുടെ ഭാരവാഹിയുമാണ്.
ഇടുക്കി ജില്ലയില്‍ ഇദ്ദേഹം അടുത്തിടപഴകിയ 260 പേരോടു ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയിലെ ജനപ്രതിനിധികളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റീനിലാണ്.