ദുബായിൽ നിന്നും നാട്ടിലെത്തിയ 3 പേർ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും നിർദ്ദേശങ്ങൾ പാലിക്കാത്തതിന് കേസെടുത്തു. കണ്ണൂർ പടയങ്ങോട്ട് സ്വദേശിയുടെ പേരിലാണ് ഇരിട്ടി പൊലീസ് കേസെടുത്തത്. പൊലീസിന്റെയും, ആരോഗ്യ വകുപ്പിന്റെയും തുടർച്ചയായ നിർദ്ദേശങ്ങൾ അവഗണിച്ച് പുറത്ത് ഇറങ്ങി നടന്നതിനാണ് കേസ്. പെടയങ്ങോട് ഒരു പീടികയിൽ ഇരിക്കുന്നതറിഞ്ഞ് പൊലീസ് ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് മറ്റൊരാളെയും പൊലീസ് പിടികൂടി കേസെടുത്തു. 10ന് നാട്ടിലെത്തിയ ഇയാൾ മഞ്ചേശ്വരം സ്വദേശിയാണ്. വിദേശത്തു നിന്നും കണ്ണൂരിൽ എത്തിയ മാവിലായി സ്വദേശിയുടെ പേരിൽ എടക്കാട് പൊലീസ് കേസെടുത്തു. അനാവശ്യമായി പുറത്തിറങ്ങിയതിന്റെ പേരിൽ കണ്ണൂരിൽ എട്ട് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കുറ്റം തെളിഞ്ഞാൽ 2 വർഷം വരെ തടവ് ശിക്ഷാ ലഭിക്കാവുന്ന കുറ്റമാണിത്.