സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് തിരിച്ചറിയാം, സംസ്ഥാനത്ത് ഇനി റാപ്പിഡ് ടെസ്റ്റ്

0
961

തിരുവനന്തപുരം: കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാനാണ് ആരോഗ്യവകുപ്പ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. അതിവേഗം ഫലം അറിയാന്‍ സാധിക്കുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രധാന പ്രത്യേകത.

നിലവില്‍ പി.സി.ആര്‍ (പോളിമെര്‍ ചെയിന്‍ റിയാക്ഷന്‍) ടെസ്റ്റ് വഴിയാണ് ഇന്ത്യയില്‍ എല്ലാ രോഗികളിലും വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയുന്നത്. ഈ പരിശോധനയ്ക്ക് കൂടുതല്‍ സമയം ആവശ്യമാണ്. സമൂഹ വ്യാപനം പെട്ടെന്ന് തിരിച്ചറിയേണ്ടതിനാലാണ് അതിവേഗം ഫലം ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റ് നടത്താൻ ആരോഗ്യവകുപ്പ് തയ്യാറെടുക്കുന്നത്.

ഏത് വൈറസ് ബാധ പടരുമ്പോഴും സമൂഹ്യ വ്യാപനമുണ്ടായോ എന്നറിയാന്‍ റാപ്പിഡ് ടെസ്റ്റാണ് ഫലപ്രദമായി ഉപയോഗപ്പെടുത്തുക. സമൂഹത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ ഇതുവഴി അധികൃതർക്ക് സാധിക്കും. ഇതിന് ചെലവും കുറവാണ്