ഭാര്യയെ മദ്യം കൊടുത്ത് കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടി തൂക്കിയ ഭർത്താവ് പിടിയിൽ.. ഈ കഴിഞ്ഞ 23ന് ആണ് സംഭവം .വാമനപുരം വില്ലേജിൽ ആനക്കാട്ടിൽ കുന്നുംപുറത്ത് വീട്ടിൽ ജീവൻ മന്ദിരത്തിൽ ആദർശ് 26 ആണ് പ്രതി.ഭാര്യയായ വേറ്റിനാട് സ്വദേശിനി രാകേന്ദു (19)നെയാണ് കൊലപ്പെടുത്തിയത്. പോത്തൻകോട് നന്നാട്ടുകാവിൽ വാടക വീട്ടിലാണ് സംഭവം.
23 ന് രാത്രി പത്തരയോടെയാണ് സംഭവം റൂമിൽ ഇരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ് രാകേന്ദു ആദർശും തമ്മിൽ മദ്യപിക്കുന്നതിന് സംബന്ധിച്ച് തർക്കമുണ്ടായി തുടർന്ന് ആദർശ് മറ്റാരെയോ കൂടുതൽ സമയം ഫോണിൽ വിളിക്കുന്നു എന്നും പറഞ്ഞ് ഇരുവരും തമ്മിൽ വഴക്കുണ്ടായി ആദർശ് മുറിയിൽ നിന്ന് കമ്പി എടുത്തു രാകേന്ദുവിനെ അടിക്കുകയും ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ വായിൽ കഴുത്തും പൊത്തിപിടിക്കുകയും ചെയ്തു.
തുടർന്ന് ആദർശ കഴിച്ചുകൊണ്ടിരുന്ന മദ്യത്തിന് ബാക്കി രാകേന്ദുവിന്റെ വായിലേക്ക് വെച്ച് കൊടുത്ത് അബോധാവസ്ഥയിലാക്കിയ ശേഷം മുണ്ടെടുത്തു കഴുത്തിൽകെട്ടി ഫാനിൽ കെട്ടിത്തൂങ്ങി ആയിരുന്നു ആദർശിനെ ആറ്റിങ്ങൽ ഡിവൈഎസ്പി ശ്രീ ബേബിയുടെ നേതൃത്വത്തിൽ പോത്തൻകോട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് ഗോപി സബ്ഇൻസ്പെക്ടർ മാരായ അജീഷ് വിഎസ് രവീന്ദ്രൻ കെ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്..ഈ കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും തമ്മിൽ ഒളിച്ചോടി വിവാഹം കഴിച്ചത്.അറസ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.