അധികൃതരുടെ കണ്ണുവെട്ടിച്ച് മൂന്നാറില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ കൊറോണ ബാധിതന്‍ ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചു. ബ്രിട്ടീഷുകാരനാണ് കൊറോണ രോഗവുമായി വിമാനത്തില്‍ പോകാനെത്തിയത്.ആദ്യഘട്ടത്തില്‍ ഇയാളുടെ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും അടുത്ത ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇവിടം വിടാവൂ എന്ന നിര്‍ദേശം അവഗണിച്ചായിരുന്നു ഇവര്‍ യാത്രക്കൊരുങ്ങിയത്. എന്നാല്‍ രണ്ടാമത്തെ പരിശോധനാഫലം ലഭിച്ചപ്പോഴേക്കും ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദുബായ് വിമാനത്തില്‍ കയറിയ ബ്രിട്ടീഷ് പൗരനെയുള്‍പ്പെടെ 270 യാത്രക്കാരേയും തിരിച്ചിറക്കി നിരീക്ഷണത്തിനായി മാറ്റി.ഈ മാസം ഏഴിനാണ് മൂന്നാറില്‍ 19 പേരുമായി വിനോദയാത്രക്കെത്തിയതായിരുന്നു ഇയാള്‍. കെ.ടി.ഡി.സിയുടെ മൂന്നാര്‍ ടീ കൗണ്ടി റിസോട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 10 -ാം തീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു.