കെ സുരേന്ദ്രൻ ഇന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേൽക്കും. രാവിലെ പത്തരയ്ക്ക് തിരുവന്തപുരം കുന്നുകുഴിയിലുള്ള പാർട്ടി അസ്ഥാനത്തുവെച്ച് നടക്കുന്ന ചടങ്ങിലാണ് സുരേന്ദ്രൻ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക. മദ്ധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ചടങ്ങിഇൽ അധ്യക്ഷത വഹിക്കും.
മിസോറാം ഗവര്‍ണറായി പി.എസ്.ശ്രീധരന്‍ പിള്ളയെ നിയമിച്ച ശേഷം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവി ആർക്ക് എന്ന് ചോദ്യം ഉയർന്നിരുന്നു .എ.എൻ രാധാകൃഷ്ണന്റെയും കുമ്മനം രാജശേഖരന്റെയുമുൾപ്പെടെയുള്ള പേരുകൾ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും, ഒടുവിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ.സുരേന്ദ്രന് ഐക്യകണ്ഠേനെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.