തിരുവനന്തപുരം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ടു
രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ വെള്ളനാട് സ്വദേശിയുടേയും ബ്രിട്ടനിൽ നിന്നെത്തിയ പേട്ട സ്വദേശിയുടേയും റൂട്ട് മാപ്പാണ് പുറത്ത് വിട്ടത്.പ്രസ്തുത തീയതിയില നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യവിഭാഗത്തിന്റെ സ്‌കീനിംഗിന് വിധേയരാകണം. ഇവര്‍ക്ക് ബന്ധപ്പെടുവാന്‍ 0471 -2466828,0471-2730045, 0471-2730067 എന്നീ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.