ചിറയിന്കീഴ് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ 6 ഗ്രാമപഞ്ചായത്തുകളിലും ആയി ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന ക്യാമ്പ് ചിറയിൻകീഴ് ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇളമ്പ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.ആർസിസിയിൽ ഡോക്ടർമാരായ കലാവതി, ജിജി തോംസൺ,ഡോക്ടർ ശബ്നം , ഗീത സുരേഷ് ,ഡോക്ടർ പ്രദീപ് കുമാർ ,പ്രമോദ്, അനിൽ എന്നിവർ സംബന്ധിച്ചു.ക്യാമ്പിൽ നൂറോളംപേർ പങ്കെടുത്തു.
.