നരേന്ദ്ര മോദിയുടെയും പിണറായി വിജയന്റെയും തത്വശാസ്ത്രം സ്വേച്ഛാധിപത്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പൗരത്വ നിയമ ഭേദഗതിക്കും തിരുവനന്തപുരം ജില്ലയോടുള്ള അവഗണനയ്ക്കുമെതിരെ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ വാമനപുരം ബ്ലോക്ക് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി ഫാസിസ്റ്റ് തത്വശാസ്ത്രവും, പിണറായി വിജയൻ സ്റ്റാലിനിസ്റ്റ് തത്വശാസ്ത്രത്തെയും പിൻതുടരുന്നു. കാപട്യത്തിത്തിന്റെ മുഖമാണ് ഇരുവർക്കും, ഭരിക്കാനുള്ള അവകാശം രണ്ടുഭരണാധികാരികൾക്കും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി. പുരുഷോത്തമൻ നായർ അദ്ധ്യക്ഷനായിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പാലോട് രവി, രവികുമാർ ,വൈസ് പ്രസിഡന്റ് ശരത്ചന്ദ്രപ്രസാദ്, രമണി പി. നായർ, ഇ. ഷംസുദ്ദീൻ, ഷാനവാസ് ആനക്കുഴി, കുറ്റിമൂട് റഷീദ്, സൊണാൽജ്, ജി. പുരുഷോത്തമൻ നായർ, ഇ.എ. അസീസ്, പവിത്രകമാർ, ബാജി ലാൽ, മുനീർ, കൃഷ്ണകുമാർ, അഡ്വ. കല്ലറ അനിൽകുമാർ, ആനാട് ജയൻ, കൃഷ്ണപ്രസാദ് വത്സലൻ, ഡോ.സുശീല, രമേശൻ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ കുറുപുഴക്കന്നും ആരംഭിച്ച ജനകീയപ്രക്ഷോഭ ജ്വാല കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി ഉദ്ഘാടനം ചെയ്തു