സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് ആവർത്തിച്ച് മന്ത്രി

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ആവർത്തിച്ച് ധനകാര്യമന്ത്രി തോമസ് ഐസക് . ബജറ്റിൽ അത് മറികടക്കാനുള്ള പദ്ധതികളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭാവി വരുമാനം പ്രതീക്ഷിച്ചാണ് കടമെടുക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്തെ വ്യവസായ രംഗം വളർന്നിട്ടുണ്ട് എന്നാൽ കാർഷിക രംഗം അപ്പാടെ തകർന്നു.
പ്രവാസി നിക്ഷേപം ഇടിഞ്ഞതും കേന്ദ്ര സഹായം ഇല്ലാത്തതും തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു . രാജീവ് ​ഗാന്ധി ഇന്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച സ്റ്റേറ്റ് ഓഫ് കേരള ഇക്കോണമി എന്ന് വിഷയത്തിൽ സംഘടിപ്പിച്ച സെമിനാലാണ് മന്ത്രിയുടെ ഏറ്റു പറച്ചിൽ .കേരള സാമ്പത്തിക നില സമീപ കാല സംഭവങ്ങൾ സാമ്പത്തിക നിലയിൽ വൻ മാറ്റം ഉണ്ടാക്കി. 1987 മുതൽ സംസ്ഥാനത്തിന്റെ വളർച്ച ദേശീയ ശരാശരിയെക്കാൽ കൂടുതലാണ്. അതിനാൽ അഖിലേന്ത്യാ ശരാശരിയെക്കാൽ 60 ശതമാനം കൂടുതലായിരുന്നു. എന്നാൽ ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചെറിയ പ്രശ്നങ്ങൾ വന്നു തുടങ്ങി. കുറെ കാലങ്ങളായി ദേശീയ ശരാശരിയെക്കാൽ താഴേത്ത് പോയി.
കഴിഞ്ഞ 3 വർഷത്തെക്കണക്കിൽ ദേശീയ ശരാശരിയെക്കാൽ കൂടി. അത് വ്യവസായ മേഖലയിൽ ഉണർവ് ഉണ്ടായിട്ടുണ്ട്. അത് ശുഭപ്രതീക്ഷയാണ്. പ്രളയം ഉൾപ്പെടെയുള്ളവ സംസ്ഥാനത്തിന് തിരിച്ചടിയായിട്ടുണ്ട്. ​ഗൾഫിൽ നിന്നുള്ള വരവ് എപ്പോൾ വേണമെങ്കിലും കുറയാം. ദേശീയ , അന്തർദേശീയ തലത്തിൽ കൊറോണാ ബാധ സാമ്പത്തിക ഘടനയെ ബാധിക്കും, അത് പിടിച്ച് നിർത്താൻ ശക്തമായ സർക്കാർ ഇടപെടൽ വേണം. ഈ ഘട്ടത്തിൽ കേന്ദ്ര സർക്കാർ നിലപാട് ശരിയല്ല. റവന്യൂ കമ്മി പിടിച്ച് നിർത്താൻ കൂടുതൽ കരുതൽ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ദേശീയ സമ്പദ് ഘടനയിലും അന്തർ ദേശീയ തലത്തിലും പ്രശ്നമുണ്ടാകുമ്പോൽ സംസ്ഥാനത്തെ താങ്ങി നിർത്താനുള്ള ടാസ്കാണ് ബഡ്ജറ്റ് ഏറ്റെടുത്തത്. അപകടം മുൻകൂട്ടി കണ്ടു കൊണ്ട് കേരളത്തിലെ സമ്പദ്ഘടന പിടിച്ച് നിർത്താനായി. ബഡ്ജറ്റിന് വേണ്ടി തുക വായ്പ എടുക്കാൻ കഴിയില്ലല്ലോ , അതിന് വേണ്ടി വായ്പ എടുത്ത് നടപ്പിലാക്കാൻ ഒരു സ്ഥാപനം വേണം. അതിനെ പരിപോഷിപ്പിക്കണം. ഭാവി വരുമാനം സെക്യൂരിറ്റി ചെയ്യുന്നതിന് വേണ്ടിയാണ് അത് . അഥിന് വേണ്ടിയാണ് കിഫ്ബി ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.
ബഡ്ജറ്റിനെക്കുറിച്ചുള്ള
വിമർശനങ്ങൾക്കുള്ള മറുപടി നിയമസഭയിൽ മറുപടി പ്രസം​ഗത്തിൽ പറയും. തലസ്ഥാത്തെ ബഡ്ജറ്റിൽ അവ​ഗണിച്ചിട്ടില്ല.
ജനപങ്കാളിത്തത്തോടെ ചെയ്യാൻ പറ്റുന്ന പരിപാടികൾ നടപ്പാക്കാനാണ് കൂടുതൽ ശ്രമമെന്നും മന്ത്രി പറഞ്ഞു. ബഡ്ജറ്റ് കാരണം ഉണ്ടാകാനുള്ള മറ്റൊരു വിമർശനം 1300 കോടി രൂപയുടെ അധിക നികുതി ഭാരം വരുന്നുവെന്നാണ്. സംസ്ഥാനത്തിന് വേറെ നികുതി വരുമാനം ഒന്നുമല്ല. ഇതല്ലാതെ ഒന്നും ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു. മാന്ദ്യകാലത്ത് നികുതി വർദ്ധിപ്പിച്ചത് വിമർശനമായി കാണണ്ട. മറു വശത്ത് നടത്തുന്ന പദ്ധതികൾ കാണണമെന്നും മന്ത്രി പറഞ്ഞു.അതേസമയം മാന്ദ്യത്തെ മറികടക്കാനുള്ള പദ്ധതികൾ ബജറ്റിൽ ഇല്ലന്ന് വി ഡി സതീശൻ എം എൽ എ പറഞ്ഞു.
ധനമന്ത്രി യുടെ കണക്കുകളിൽ വിശ്വാസം ഇല്ല. ബജറ്റ് പാക്കേജുകൾ ഇലക്ഷൻ പാക്കേജ് മാത്രമാണെന്നും, കുടിശിക പിരിച്ചെടുക്കുന്നതിൽ ധനമന്ത്രി പരാജയമാണെന്നും സതീശൻ കുറ്റപ്പെത്തി. സാമ്പത്തിക മാന്ദ്യം മാറ്റുന്നതിനുള്ള പദ്ധതികൾ ഒന്നും ബഡ്ജറ്റിൽ ഇല്ല.

ബഡ്ജറ്റിനെതിരെയുള്ള എല്ലാ വിമർശനങ്ങൾക്കും അടിത്തറയുണ്ടെന്ന് സെമിനാറിൽ സംസാരിച്ച വി.ഡി സതീശൻ എംഎൽഎ പറഞ്ഞു. . ധനകാര്യമന്ത്രി അടുത്ത വർഷത്തിലേക്കുള്ള ബഡ്ജറ്റാണ് അവതരിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം പ്രതീക്ഷിച്ചിരുന്ന വരുമാനം 115000 കോടിയാണ്. എന്നാൽ പ്രതീ​ക്ഷിച്ചതിനേക്കാൽ 16000 കോടി രൂപ കുറവാണ് ലഭിച്ചത്. 2019-20നേക്കാൽ കോടി ആയിരം കോടി കുറച്ചാണ് അവതരിപ്പിച്ചിരിക്കുന്നത് , ഇതിനർത്ഥം ജി.എസ്.ടി വർദ്ധിക്കില്ല എന്നാണ്, കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ള പണം കൂടില്ല. പിന്നെ എങ്ങനെയാണ് വരുമാനം കൂടുന്നതെന്നും സതീശൻ ചോദിച്ചു. പ്രതീക്ഷിച്ച റവന്യൂ കമ്മി ഇരട്ടിയിലധികം ഉണ്ടായി. റവന്യൂ കമ്മി കുറക്കാനായി ചെലവ് കുറക്കുന്നതെന്ന് മന്ത്രി പറയുന്നതും, മന്ത്രി പറയുന്നതും നടക്കുന്നതും രണ്ടായത് കൊണ്ടാണ് ഈ പ്രശ്നം. സംസ്ഥാന ബഡ്ജറ്റിൽ മന്ത്രി പ്രഖ്യാപിക്കുന്ന പദ്ധതികൾ നടത്തിയിട്ടില്ല. , ഓഖി പക്കേജ്, തീരദേശ പാക്കേജുകൾ എന്നിവ പ്രഖ്യാപിട്ടുണ്ട്. എന്നാൽ ഇതിനുള്ള പ്രോജക്ട് റിപ്പോർട്ട് പോലും ഇത് വരെ വെച്ചിട്ടില്ലെന്നും സതീശൻ പരിഹസിച്ചു. കഴിഞ്ഞ വർഷം ഇടുക്കിക്ക് 5000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ട് ഒരു രൂപ പോലും നൽകിയിട്ടില്ല. ഐസക്കിന് പ്രഖ്യാപനം മാത്രമേയുള്ളൂവെന്നും സതീശൻ പറഞ്ഞു.

സാമ്പത്തിക രം​ഗത്ത് തകർച്ച നേരിടുന്ന ഓട്ടോ മൊബൈൽ , റിയൽ എസ്റ്റേറ്റ് മേഖലയിൽ അധിക നികുതി വെച്ചത് ഈ മേഖലക്ക് വൻ തിരിച്ചടി ഉണ്ടാകും. സെയിൽ ഇല്ലാതിരിക്കുന്നവരെ കഷ്ടത്തിലാക്കാനാണ് മന്ത്രിയുടെ ശ്രമം. വരുമാനം വർദ്ധിപ്പിക്കാൻ ജിഎസ്ടി നന്നായി പിരിച്ചാൽ മതി. ജി.എസ്.ടി കൺസ്യൂമർ സ്റ്റേറ്റിന് ​ഗുണം ലഭിക്കേണ്ടതായിരുന്നു. കേരളം കൺസ്യൂമർ സ്റ്റേറ്റായിട്ടും അതിന്റെ ​ഗുണം ലഭിക്കുന്നില്ല. ജി.എസ്.ടി പുനർ നിർണയിച്ച് സംസ്ഥാനത്തെ വരുമാനം എങ്ങനെ പിടിച്ചെടുക്കാം എന്ന് നോക്കണം. കിട്ടാനുള്ള നികുതി പിരിച്ചെടുക്കാൻ സർക്കാർ ശ്രമിക്കുന്നില്ല. അനാവശ്യമായ ചിലവുകൾ കുറക്കാൻ ധനവകുപ്പ് ശ്രമിക്കണം, ആവശ്യമില്ലാതെ കാർ വാങ്ങരുതെന്ന് മന്ത്രി പറഞ്ഞിട്ടും. 10 കാറ് വാങ്ങണമെന്ന് പുതിയ ആവശ്യം ധനാഭ്യർത്ഥന ചർച്ചയിൽ വന്നിട്ടുണ്ട്. പക്ഷേ മന്ത്രിക്ക് പലകാരണങ്ങൾ കൊണ്ട് ഒന്നും ചെയ്യാനാകുന്നില്ലെന്നും സതീശൻ പറഞ്ഞു.സെമിനാറിൽ രാജീവ് ​ഗാന്ധി ഇന്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് ചെയർമാൻ രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു.ഡയറക്ടർ ബി. എസ് ഷിജു, സാമ്പത്തിക ശാസ്ത്രജ്ഞരായ മേരി ജോർജ്, വി.എ.പ്രകാശ്, പ്രൊഫ. ജി. ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
കോഴിക്കോട് , കൊച്ചി എന്നീ മേഖലകളിലും രാജീവ് ​ഗാന്ധി ഇന്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ പ്രമുഖ സാമ്പത്തിക വിദ​ഗ്ധരെ അണി നിരത്തി ഇത്തരം സെമിനാറുകൾ സംഘടിപ്പിക്കുമെന്ന് ഡയറക്ടർ ബി. എസ്. ഷിജു അറിയിച്ചു.

Latest

നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാചരണ പരിപാടികളുടെ ഭാഗമായി...

കരമന നദിയിലെ ജലനിരപ്പ് ഉയരുന്നു; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

കരമന നദിയിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നദിയുടെ ഇരു കരകളിലും...

കലക്ടറേറ്റ് ബോംബ് സ്ഫോടന കേസ്. പ്രതികൾക്ക് ജീവപര്യന്തം.

കലക്ടറേറ്റ് ബോംബ് സ്ഫോടന കേസില്‍കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികളെയും ജീവപര്യന്തം തടവിന്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!