അതിവേഗം പടരുന്ന കൊറോണ വൈറസിനെ ചെറുക്കുന്നതിനാവശ്യമായ ശുചിത്വ ഉല്‍പന്നങ്ങളുടെ വില നിയന്ത്രിച്ച് സര്‍ക്കാര്‍. വ്യക്തിഗത പരിചരണത്തിനും മറ്റ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കും ആവിശ്യമായി വരുന്ന ഉല്‍പ്പന്നങ്ങളുടെ നിരക്ക് താങ്ങാനാവുന്ന തരത്തിലാക്കാന്‍ സര്‍ക്കാരും സ്വകാര്യമേഖലയും നടപടികള്‍ സ്വീകരിക്കുന്നു. ലൈഫ് ബോയ്, ഡൊമെക്‌സ് ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഹാന്‍ഡ് സാനിറ്റൈസറുകളുടെ വില നിശ്ചയിച്ചു.
200 മില്ലി ഹാന്‍ഡ് സാനിറ്റൈസര്‍ കുപ്പിയുടെ വില 100 രൂപയാക്കി നിശ്ചയിച്ചു. മറ്റ് പായ്ക്കുകളുടെ വലുപ്പത്തിനനുസരിച്ച് ഹാന്‍ഡ് സാനിറ്റൈസറുകളുടെ വിലയും ഇതുമായി പൊരുത്തപ്പെടുമെന്ന് ഉപഭോക്തൃ കാര്യമന്ത്രി രാം വിലാസ് പാസ്വാന്‍ വെള്ളിയാഴ്ച ട്വീറ്റില്‍ പറഞ്ഞു. അതുപോലെ, 2 പ്ലൈ (സര്‍ജിക്കല്‍) മാസ്‌കിന്റെ വില 8 രൂപയും 3 പ്ലൈ (സര്‍ജിക്കല്‍) മാസ്‌കിന്റെ വില 10 രൂപയാണ്. ജൂണ്‍ 30 വരെ വില പരിധി പ്രാബല്യത്തിലായിരിക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.