തിരുവനന്തപുരം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നിരോധനാജ്ഞ 144 പ്രഖ്യാപിച്ചു.തിരുവനന്തപുരം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണനാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേരത്തെ, എറണാകുളം,പത്തനംതിട്ട ജില്ലകളിൽ മാർച്ച് 31വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.