കൊറോണയുടെ രണ്ടാം ഘട്ട സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട്, എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന ചിറയിൻകീഴ് ശാർക്കരയിലെ ബിവറേജസ് ഔട്ട്ലറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ. ഔട്ട്ലറ്റിന് മുന്നിൽ ഉപരോധസമരം നടത്തി.
ഉച്ചക്ക് 4 മണിയോടെ മദ്യം വാങ്ങുന്നതിനായി നൂറോളം പേർ ക്യൂവിൽ നിൽക്കവെ, യൂത്ത് കോൺ: ജില്ലാ ജനറൽ സെക്രട്ടറി മുട്ടപ്പലം സജിത്തിന്റെ നേതൃത്വത്തിൽ യൂത്ത് കോൺ.പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി ഔട്ട്ലറ്റിന്റെ പ്രധാന കൗണ്ടർ ഉപരോധിച്ചു. ഉപരോധസമരം DCC ജനറൽ സെക്രട്ടറി അഡ്വ.എസ്.ക്യഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഓഖീ മുന്നറിയിപ്പ് നൽകാതെയും, മഴക്കാലത്ത് ഡാമുകൾ തുറന്ന് വിട്ട് പ്രണയമുണ്ടാക്കിയതുപോലെയും സംസ്ഥാനത്ത് മറ്റൊരു ദുരന്തത്തിന് ശ്രമിക്കുകയാണ് ഈ സർക്കാരെന്ന് അദ്ദേഹം പറഞ്ഞു. മുട്ടപ്പലം സജിത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉപരോധസമരത്തിന് കെ. ഓമന, മാടൻവിള നൗഷാദ്, എ.ആർ.നിസാർ, അജു കൊച്ചാലുമ്മൂട്, ഷെമീർ കിഴുവിലം, രഞ്ജിത്ത് പെരുങ്ങുഴി, അർഷാദ് കൊട്ടാരം തുരുത്ത്, ബബിതാ മനോജ്, സുനിൽകുമാർ, രാജീവ്, ഷൈജു എന്നിവർ പ്രസംഗിച്ചു. സംഭവമറിഞ്ഞെത്തിയ ചിറയിൻകീഴ് CI സജീഷിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘമെത്തുകയും അനിയന്ത്രിതമായി ക്യൂവിൽ നിന്നവരെ പിരിച്ചുവിടുകയും, നേതാക്കൽ പോലീസ് ഉദ്യോഗസ്ഥരുമായും, ബി വറേജസ് ജീവനക്കാരുമായും ചർച്ച നടത്തുകയും ഉപരോധം അവസാനിപ്പിക്കുകയും ചെയ്തു.