ജനങ്ങളോട് മോശം പെരുമാറ്റം;എസ്.ഐയുടെ മെഡൽ മുഖ്യമന്ത്രി തിരിച്ചെടുത്തു.

പൊതുജനങ്ങളോട് മാന്യമായി പെരുമാറാതെ ധാർഷ്‌ട്യം കാട്ടുന്ന പൊലീസിന് മുന്നറിയിപ്പായി, കേസുകളിൽ കുടുങ്ങിയ എസ്.ഐയുടെ പൊലീസ് മെഡൽ മുഖ്യമന്ത്രി തിരിച്ചെടുത്തു. 2015ലെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച എസ്.ഐ വി.വി. നടേശനെതിരെയാണ് നടപടി.

മെഡൽ അനുവദിച്ച ശേഷം നടേശനെതിരെ സർക്കാരിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് സർക്കാർ ഉത്തരവ് പ്രകാരം ഡി.ജി.പി നടത്തിയ അന്വേഷണത്തിൽ നടേശനെ പ്രതിയാക്കി വൈക്കം മുനിസിഫ് കോടതിയിൽ സിവിൽ കേസുകളുണ്ടെന്നും നാട്ടുകാരെ അസഭ്യം പറഞ്ഞതായി പരാതി ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തി. വിജിലൻസ് കേസ്, ട്രൈബ്യൂണൽ നടപടികൾ, ക്രിമിനൽ കേസ്, സ്വകാര്യ ഹർജികൾ, കോടതി കേസുകൾ എന്നിങ്ങനെ നടപടികൾ നേരിടുന്നവർ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരല്ലെന്ന സർക്കുലറുണ്ടെന്നും വി.വി.നടേശൻ മുഖ്യമന്ത്രിയുടെ മെഡലിന് അർഹനല്ലെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്റ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

Latest

പ്രത്യേക അറിയിപ്പ്

അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 75 cm ഉയർത്തിയിട്ടുണ്ട്. ഇന്ന് (ജൂൺ...

മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് മൂന്നുവകുപ്പുകളുടെ ചുമതല.

മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് മൂന്നുവകുപ്പുകളുടെ ചുമതല. പെട്രോളിയം, സാംസ്കാരിക,...

നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബത്തിലെ 3 പേരുടെ മരണത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തി

നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബത്തിലെ 3 പേരുടെ മരണത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തി. കടബാധ്യതയാണ്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....