തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വര്‍ക്കല റിസോര്‍ട്ടില്‍ നിന്നും വന്ന ഇറ്റാലിയന്‍ സ്വദേശിയേയും തൃശൂര്‍ സ്വദേശിയേയും കോവിഡ് 19 പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇരുവരും 28 ദിവസം വരെ വീട്ടിലെ നിരീക്ഷണത്തില്‍ തുടരുന്നതാണ്. ഇറ്റാലിയന്‍ സ്വദേശിയെ ഹോട്ടലില്‍ താമസിപ്പിച്ചാല്‍ വീണ്ടും പുറത്ത് പോകാന്‍ സാധ്യതയുള്ളതിനാല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.