ലോകമെങ്ങും കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനിടെ കർശന നടപടികളുമായി കേന്ദ്രം. രാജ്യത്തെ മുഴുവൻ സ്കൂളുകളും മാളുകളും സ്വിമ്മിംഗ്പൂളുകളും അടച്ചിടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
ആളുകൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കണമെന്നും ജനങ്ങൾ പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ആളുകൾ തമ്മിൽ അടുത്തിടപഴകരുതെന്നും ഒരു മീറ്റർ അകലം പാലിക്കണമെന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാളാണ് നിയന്ത്രണങ്ങളെക്കുറിച്ച് അറിയിച്ചത്.
ഇറാനിൽനിന്നെത്തിയ നാലാമത്തെ ഇന്ത്യൻ സംഘത്തിലെ 53 പേരും ജെയ്സാൽമീറിൽ നിരീക്ഷണത്തിലാണ്. ഇവർക്കാർക്കും രോഗബാധയില്ലെന്നാണ് പ്രാഥമിക പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നത്. തുടർപരിശോധനാ ഫലങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും അഗർവാൾ വ്യക്തമാക്കി