ബജറ്റ് – തൊഴിലും നൈപുണ്യവും വകുപ്പ്

• പ്ലാന്റേഷൻ ഡയറക്ടറേറ്റ്,
• അഞ്ച് പുതിയ ഐടിഐകൾ,
• ടോഡി ബോർഡ് ഈ വർഷം,
• വനിതാ ഐടിഐ വിദ്യാർഥികൾക്ക്
• ഉച്ചഭക്ഷണത്തിന് 3.60 കോടി,
• തോട്ടം തൊഴിലാളികളുടെ ഭവനപദ്ധതി
• ലൈഫ് മിഷന്റെ ഭാഗമാക്കും,
• പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്ക്
• നൈപുണ്യപരിശീലനത്തിന് സമന്വയ പദ്ധതി

വ്യാവസായിക പരിശീലന വകുപ്പിനു കീഴിൽ സംസ്ഥാനത്ത് അഞ്ച് പുതിയ ഐടിഐകൾ കൂടി ആരംഭിക്കും. ഇതിനായി 2020-21ലെ സംസ്ഥാനബജറ്റിൽ 7.92 കോടി രൂപ വകയിരുത്തി. വാഴക്കാട്(മലപ്പുറം)പോരുവഴി (കൊല്ലം)ആർപിഎൽ കുളത്തൂപ്പുഴ, കരുണാപുരം, ഏലപ്പാറ (ഇടുക്കി)എന്നിവിടങ്ങളിലാണ് പുതിയ ഐടിഐകൾ ആരംഭിക്കുന്നത്. നൈപുണ്യവികസനവും തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആധുനികവത്കരണവും തൊഴിലാളികളുടെ സാമൂഹ്യസുരക്ഷയും തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ 2020-21ലെ സംസ്ഥാന ബജറ്റ് മുന്നോട്ടുവെക്കുന്നു.
പ്രതിസന്ധി നേരിടുന്ന തോട്ടങ്ങൾക്ക് പുതുജീവൻ നൽകാനുള്ള പദ്ധതികളുടെ ഭാഗമായി പ്ലാന്റേഷൻ ഡയറക്ടറേറ്റ് സ്ഥാപിക്കും. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തി. തോട്ടം തൊഴിലാളികളുടെ ഭവനപദ്ധതി ലൈഫ് മിഷന്റെ ഭാഗമാക്കും. കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിന് ആനുകൂല്യങ്ങളുടെ കുടിശിക വിതരണത്തിനായി 50 കോടി രൂപ അനുവദിച്ചു. നേരത്തേ രണ്ടു തവണയായി 130 കോടി രൂപ അനുവദിച്ചിരുന്നു. പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്കുള്ള ധനസഹായപദ്ധതിക്കായി 75 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ടോഡിബോർഡ് ഈ സാമ്പത്തിക വർഷം പ്രവർത്തനമാരംഭിക്കും. അതിഥി തൊഴിലാളികൾക്കുള്ള പദ്ധതികൾക്ക് 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആം ആദ്മി ബീമ യോജന 5.60 കോടി, തോട്ടം തൊഴിലാളി ആശ്വാസനിധി 25 ലക്ഷം, ഇതരസംസ്ഥാന തൊഴിലാളികൾക്കും സംസ്ഥാനത്തെ തൊഴിലാളികൾക്കും മെച്ചപ്പെട്ട താമസസൗകര്യം പ്രദാനം ചെയ്യൽ 3.75 കോടി, തോട്ടം തൊഴിലാളികൾക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കലും നിർധന അസംഘടിത നഗരതൊഴിലാളി പാർപ്പിട പദ്ധതിയും (ഭവനം, ജനനി) 80 ലക്ഷം, ലേബർ കമ്മീഷണറേറ്റ് ആധുനികവത്കരണവും ഇ പെയ്‌മെന്റ് സംവിധാനവും 1.32 കോടി, അസംഘടിതതൊഴിലാളി സാമൂഹ്യസുരക്ഷാപദ്ധതി 50 ലക്ഷം, മൂന്നാർ ലേബർ കോംപ്ലക്‌സ് 40 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തി. അസംഘടിതമേഖലയിലെ തൊഴിലാളികൾക്കുള്ള സാമൂഹ്യസംരക്ഷണത്തിന് 4.50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മരംകയറ്റ തൊഴിലാളികൾക്കുള്ള ക്ഷേമപദ്ധതി, സ്ത്രീതൊഴിലാളികൾക്കുള്ള പ്രസവാനുകൂല്യം, അസംഘടിതതൊഴിലാളികൾക്കുള്ള അപകടസുരക്ഷാപദ്ധതി എന്നിവ ഇതിലുൾപ്പെടുന്നു. ഒഡെപെക്ക് ശക്തിപ്പെടുത്താൻ 90 ലക്ഷം രൂപയും കേരളത്തിലെ വ്യാപാരവ്യവസായസ്ഥാപനങ്ങളുടെ ഗ്രേഡിംഗിനായി 8 ലക്ഷം രൂപയും കേരള ലേബർ ഡേറ്റ ബാങ്കിനായി 20 ലക്ഷം രൂപയും വകയിരുത്തി. നഗരപ്രദേശങ്ങളിലെ സ്ത്രീതൊഴിലാളികൾക്ക് സ്റ്റുഡിയോ അപ്പാർടുമെന്റ് നിർമ്മിക്കുന്നതിന് 1.80 കോടി രൂപ അനുവദിച്ചു.
ഐടിഐ കളുടെ ആധുനികവത്കരണത്തിന് 30 കോടി രൂപ അനുവദിച്ചു. വ്യവസായ പരിശീലന വകുപ്പിന്റെ നൈപുണ്യവികസന പദ്ധതികൾക്ക് 34.35 കോടി വകയിരുത്തി. കെയ്‌സ്, കെഎസ്‌ഐഡി ഭരണനിർവഹണചെലവുകൾ, ഐഎസ്ടിഇപി സംരംഭങ്ങൾ, നൈപുണ്യവികസന അവബോധം വർധിപ്പിക്കൽ, കൗശൽ കേന്ദ്ര പ്രവർത്തനങ്ങൾ, ഗവേഷണവും വിലയിരുത്തലും, സ്തീകൾക്കുള്ള നൈപുണ്യവികസനം, കെഎസ്‌ഐഡി ഹൃസ്വകാല പരിശീലന പരിപാടികൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
വിവരസാങ്കേതികവിദ്യാധിഷ്ഠിത സംരംഭങ്ങൾ 3 കോടി, ആസൂതണ പരിശോധനസെൽ, ആധുനികവത്കരണം 25 ലക്ഷം, ചിത്തിരപുരം, കൊഴിഞ്ഞാമ്പാറ, കുറ്റിക്കോൽ ഭാഷാന്യൂനപക്ഷ ഐടിഐകളുടെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് 88 ലക്ഷം, പഠനാനന്തര പരശീലനപദ്ധതി ശാക്തീകരണം 65 ലക്ഷം, വിദേശരാജ്യങ്ങളിലെ സാങ്കേതികവിനിമയ കൈമാറ്റ പദ്ധതി 75 ലക്ഷം,ഐടിഐ ട്രെയിനികൾക്കുള്ള ഗ്രൂപ്പ് ഇൻഷൂറൻസ് 44 ലക്ഷം, ഐടിഐകളിലെ ഹരിതക്യാമ്പസ് 75 ലക്ഷം, നൈപുണ്യകർമ്മസേനയ്ക്ക് 25 ലക്ഷം എന്നിങ്ങനെ തുക നീക്കിവച്ചിട്ടുണ്ട്. ഐടിഐ ട്രെയിനികൾക്കുള്ള പോഷാഹാരപദ്ധതിക്ക് 7.20 കോടി രൂപ വകയിരുത്തി. ഇതിൽ 3.60 കോടി രൂപ വനിതാ ഐടിഐ വിദ്യാർഥികൾക്ക് പോഷകസമൃദ്ധമായ ഉച്ചഭക്ഷണം നൽകുന്നതിന് നീക്കിവച്ചു. ആര്യനാട്, അട്ടപ്പാടി, നിലമ്പൂർ ഐടിഐകളിലും ഉച്ചഭക്ഷണപദ്ധതി നടപ്പാക്കും. വനിതാ ഐടിഐകളുടെ പദവി ഉയർത്തൽ 2.10 കോടി അനുവദിച്ചു. ആര്യനാട്, കൽപ്പറ്റ, കുഴൽമന്ദം, ദേശമംഗലം, കൊയിലാണ്ടി, ചാത്തന്നൂർ, കൊല്ലം ബിടിസി, നിലമ്പൂർ, അട്ടപ്പാടി, പേരാമ്പ്ര ഐടിഐകൾ ഒന്നാംഗ്രേഡ് ആയി ഉയർത്താൻ 3.95 കോടി വകയിരുത്തി.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ മുഖേന രൂപീകരിക്കുന്ന വിവിധോദ്ദേശ്യ തൊഴിൽ ക്ലബ്ബുകൾക്കായി 88 ലക്ഷം രൂപയും വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റുകളുടെ ശാക്തീകരണത്തിന് 85 ലക്ഷം രൂപയും അനുവദിച്ചു. വിധവകൾ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ, വിവാഹമോചിതരായ സ്ത്രീകൾ, അവിവാഹിതരായ അമ്മമാർ എന്നിവർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾക്കായുള്ള ശരണ്യ സ്വയംതൊഴിൽ പദ്ധതിക്ക് 1.7 കോടി രൂപയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നൈപുണ്യതൊഴിലാർജ്ജിത വികസനകേന്ദ്രങ്ങളായി മാറ്റുന്നതിന് 4.5 കോടിയും അനുവദിച്ചു. ഭിന്നശേഷിക്കാരുടെ പുനരധിവാസവുംക്ഷേമവും ലക്ഷ്യമാക്കിയുള്ള കൈവല്യ പദ്ധതിക്ക് 6 കോടി രൂപയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 50നും 59നും ഇടയ്ക്ക് പ്രായമുള്ളവർക്കായി നവജീവൻ പദ്ധതിക്ക് 20 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ പെടുന്ന വിദ്യാർഥികൾക്ക് െൈനപുണ്യപരിശീലനം നൽകുന്നതിനായി സമന്വയ പദ്ധതി നടപ്പാക്കും. മികച്ച പരിശീലനം നൽകി മത്സരപരീക്ഷകളിൽ വിജയം വരിക്കുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങൾക്കും പ്രാപ്തരാക്കുകയാണ് സമന്വയ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്ക് 25 ലക്ഷം രൂപ വകയിരുത്തി. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ്(കിലെ) രണ്ട് കോടിയും കോഴിക്കോട്ടും കാക്കനാട്ടും പരിശീലനകേന്ദ്രം, അപകടം തടയൽ പഠനം, കെമിക്കൽ ട്രാൻസ്‌പോർട് ഇൻഫർമേഷൻ സംവിധാാനം, തുടങ്ങിയ കാര്യങ്ങൾക്കായി ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പിന് 4.25 കോടിയും അനുവദിച്ചു.
ഇഎസ്‌ഐ ഡിസ്പൻസറികളുടെയും ആശുപത്രികളുടെയും ആധുനികവത്കരണം, ഫാർമസി സ്‌റ്റോറുകളുടെ നവീകരണം തുടങ്ങിയവക്കായി എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷൂറൻസ് വകുപ്പിന് 2.15 കോടി രൂപ വകയിരുത്തി.

Latest

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു....

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അയിരൂർ വട്ടപ്ലാമൂട് ...

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി ...

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....