ജമ്മു-കാശ്മീരിലെ മദ്രസയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്ത് ഇന്ത്യൻ സൈന്യം. ജമ്മു-കാശ്മീരിലെ ദോഹ ജില്ലയിലെ മദ്രസയിലാണ് ആർമി പഠനോപകരണങ്ങൾ വിതരണം ചെയ്തതെന്ന് സൈന്യത്തിന്റെ വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മദ്രസയിലെ വിദ്യാർത്ഥികളെ പഠനത്തിലേക്ക് ആകർഷിക്കാനും, വിദ്യാഭ്യാസത്തിലൂടെ മതമൗലികവാതങ്ങളിൽ നിന്നും വേർപ്പെടുത്തി രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് അവരെ നയിക്കാനുമാണ് ഈ പരിപാടിയുടെ ഉദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് അവരുടെ ഭാവി നിർവചിക്കാനുള്ള അവസരമാണ്ഈ പരിപാടിയിലൂടെ ലഭിക്കുന്നത്. പ്രദേശവാസികളുടെ സൽപ്പേര് വർദ്ധിപ്പിക്കുകയും പ്രദേശത്തെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കർമ്മപദ്ധതിയാണിത്. ഇത്തരത്തിലുള്ള പദ്ധതികളിലൂടെ കാശ്മീരികളുടെ പിന്തുണ നേടാനാവുമെന്നാണ് സേനയുടെ വിശ്വാസം- സൈന്യത്തിന്റെ വക്താവ് വ്യക്തമാക്കി.