വിദേശ വിനോദ സഞ്ചാരികളെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കൊല്ലം പരവൂര്‍ സ്വദേശിയായ സുജിതാണ് പിടിയിലായത്. രണ്ടു ദിവസം മുമ്പാണ് പ്രതി വര്‍ക്കല കടപ്പുറത്ത് വച്ച് ഫ്രാന്‍സുകാരനായ ആരിഫ് ഫേറ്റ്ലിയേയും പെണ്‍സുഹൃത്തിനേയും ആക്രമിച്ച ശേഷം രണ്ടു പവന്റെ സ്വര്‍ണമാലയുമായി കടന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. അറസ്റ്റിലായ പ്രതിയെ റിമാന്റ് ചെയ്തു,