വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി ഡൽഹി ഹൈക്കോടതി അർദ്ധരാത്രി വാദം കേട്ടു. കലാപത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ളതായിരുന്നു ഹർജി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന്‍റെ വീട്ടിൽ വച്ചാണ് കോടതി വാദം കേട്ടത്. പരിക്കേറ്റവർക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കണമെന്ന് കോടതി പൊലീസിന് നിർദേശം നൽകി.
തുടർന്ന് കലാപകാരികൾക്കെതിരെ ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ പുറപ്പെടുക്കുകയായിരുന്നു.ഡൽഹിയിലെ മൂന്നു മേഖലകളിൽ പോലീസ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നു .കലാപം നിയത്രിക്കാൻ പോലിസിന് സാധിക്കാതെ വരുന്നതിൽനാലാണ് ഇങ്ങനെ ഒരു ഉത്തരവ് എന്ന് ഡൽഹി പോലീസ് കമ്മീഷണർ അറിയിച്ചു .അതേസമയം, ഡൽഹി കലാപത്തിൽ മരിച്ചവരുടെ എണ്ണം പതിനേഴായി. പൊലീസുകാരുൾപ്പെടെ ഇരുന്നൂറോളം പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. എഴുപതോളം പേർക്ക് വെടിയേറ്റു. അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്. ഇരുപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.