തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കൊല്ലം ജില്ലാസെക്രട്ടറിയും എം.എൽ.എയുമായ മുല്ലക്കര രത്നാകരനെ നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കിയ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാർ നിരീക്ഷിച്ചുവരികയാണ്. മുല്ലക്കരയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.