കോവിഡ് 19 ;കേരളത്തിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം.

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം. ഇടുക്കിയിലെ മൂന്നാര്‍ ഉള്‍പ്പെടെയുളള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിക്കരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.കൊറോണ വൈറസ് ബാധിച്ച് ആറുപേരാണ് കേരളത്തില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗലക്ഷണങ്ങളുളള നിരവധിപ്പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്.

ഈ പശ്ചാത്തലത്തിലാണ് വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇടുക്കിയിലെ മൂന്നാര്‍, വാഗമണ്‍, കുമളി എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളോടും ഹോട്ടലുകളോടുമാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിക്കരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചത്.ഇതിന് പുറമേ പ്രതിരോധ നടപടിയുടെ ഭാഗമായി ഇടുക്കിയിലെ വിദേശ ടൂറിസ്റ്റുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇതിന് പുറമേ മുന്‍കരുതലിന്റെ ഭാഗമായി ഹോട്ടല്‍ ഉടമകളുടെയും ടാക്‌സി ഡ്രൈവര്‍മാരുടെയും യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇടുക്കിയില്‍ 27 പേര്‍ വീടുകളിലും ഒരാള്‍ ഇടുക്കി മെഡിക്കല്‍ കോളജിലും നിരീക്ഷണത്തിലാണ്. ഡല്‍ഹിയില്‍ നിന്നെത്തിയ ഉത്തേരന്ത്യക്കാരാനാണ് ആശുപത്രിയില്‍ ഉളളത്

Latest

പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.

സി.പി.എം..നേതാവ് പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു....

കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ദർഘാസ് ക്ഷണിച്ചു.

ഇളമ്പ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്‌കിൽ...

കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്…

വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പ്...

പി പി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണം: എൻജിഒ അസോസിയേഷൻ

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ലാ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!