Home Latest News റിസർവ് ബാങ്ക് ധനനയം

റിസർവ് ബാങ്ക് ധനനയം

0
റിസർവ് ബാങ്ക് ധനനയം

മുഖ്യപലിശ നിരക്കുകൾ നിലനിറുത്തിക്കൊണ്ട് നടപ്പു സാമ്പത്തിക വർഷത്തെ (2019-20)​ അവസാന ധനനയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോനിരക്ക് 5.15 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ 4.90 ശതമാനത്തിലും നിലനിറുത്തി. കഴിഞ്ഞ 10 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് റിപ്പോ. മാർജിനൽ സ്‌റ്രാൻഡിംഗ് ഫെസിലിറ്രി (എം.എസ്.എഫ്) 5.40 ശതമാനത്തിലും സ്‌റ്രാറ്ര്യൂട്ടറി ലിക്വിഡിറ്രി റേഷ്യോ (എസ്.എൽ.ആർ) 18.25 ശതമാനത്തിലും കരുതൽ ധന അനുപാതം (സി.ആർ.ആർ) നാല് ശതമാനത്തിലും തുടരും.

റിപ്പോയിൽ മാറ്റമില്ലാത്തതിനാൽ​ ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശനിരക്കിലും കുറവുണ്ടാകില്ല. നാണയപ്പെരുപ്പം പരിധിവിട്ടത് ചൂണ്ടിക്കാട്ടിയാണ് പലിശനിരക്ക് നിലനിറുത്തിയത്. റീട്ടെയിൽ നാണയപ്പെരുപ്പം നാല് ശതമാനത്തിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്നിരിക്കേ, ഡിസംബറിൽ ഇത് 7.4 ശതമാനത്തിൽ എത്തിയിരുന്നു. നാണയപ്പെരുപ്പം നിയന്ത്രിച്ചുകൊണ്ട്, സമ്പദ്‌വളർച്ചയ്ക്ക് അനുകൂലമായ ധനനയമാണ് പ്രഖ്യാപിച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

സ്ഥിതി അനുകൂലമെങ്കിൽ പലിശനിരക്ക് കുറയ്ക്കാവുന്ന ‘അക്കോമഡേറ്രീവ്” നിലപാട് റിസർവ് ബാങ്ക് തുടരും. ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ധനനയ നിർണയ സിമിതിയിലെ ആറുപേരും പലിശനിരക്ക് നിലനിറുത്താൻ അനുയോജിച്ചു. ദാസിനെ കൂടാതെ, റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ഡോ. മൈക്കൽ പാത്ര, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ‌ ഡോ. ജനക് രാജ്, സ്വതന്ത്ര അംഗങ്ങളായ ഛേതൻ ഖാട്ടെ, പാമി ദുവ, രവീന്ദ്ര ധൊലാക്കിയ എന്നിവരാണ് എം.പി.സി അംഗങ്ങൾ. എം.പി.സിയുടെ അടുത്തതും 2020-21 സാമ്പത്തിക വർഷത്തെ ആദ്യത്തെയുമായ ധനനയം ഏപ്രിൽ മൂന്നിന് പ്രഖ്യാപിക്കും

ജി.ഡി.പി പ്രതീക്ഷ

നടപ്പുവർഷം (2019-20) ജി.ഡി.പി വളർച്ച 5 ശതമാനം തന്നെയായിരിക്കുമെന്നും 2020-21ൽ ആറു ശതമാനം വളരുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. അടിസ്ഥാനസൗകര്യ മേഖലയിലടക്കം നിക്ഷേപം കൂട്ടാനുള്ള കേന്ദ്രനീക്കം വളർച്ച മെച്ചപ്പെടുത്തും.

വളർച്ചാ വിലയിരുത്തൽ

2019-20 : 5%

2020-21 : 6%

2020-21 ആദ്യ പകുതി : 5.5-6.0%

2020 ഒക്‌ടോ-ഡിസം : 6.2%

നാണയപ്പെരുപ്പം കുറയും

നടപ്പുവർഷം ജനുവരി-മാർച്ചിൽ നാണയപ്പെരുപ്പ പ്രതീക്ഷ 6.5 ശതമാനമാണ്. 2020-21ന്റെ ആദ്യപകുതിയിൽ ഇത് 5-5.40 ശതമാനമായും ഒക്‌ടോബർ-ഡിസംബറിൽ 3.2 ശതമാനമായും താഴും.

”കൊറോണ വൈറസ് ആഗോള വ്യാപാരത്തെ കൂടുതൽ തകർക്കും. വിനോദസഞ്ചാര രംഗവും താറുമാറാകും. ഇത്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും തിരിച്ചടിയാണ്”,

ശക്തികാന്ത ദാസ്

എം.എസ്.എം.ഇകൾക്കും

റിയൽ എസ്‌റ്രേറ്രിനും നേട്ടം

 എം.എസ്.എം.ഇ വായ്‌പാ പുനഃക്രമീകരണത്തിന് കൂടുതൽ സമയം

 റിയൽ എസ്‌റ്രേറ്ര് വായ്‌പകൾ ‘ഡൗൺഗ്രേഡ്” ചെയ്യില്ല

കാരണം, വ്യക്തമെങ്കിൽ വാണിജ്യാധിഷ്‌ഠിത റിയൽ എസ്‌റ്രേറ്ര് വായ്‌പാ അക്കൗണ്ടുകൾ ഡൗൺഗ്രേഡ് ചെയ്യില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. റിയൽ എസ്‌‌റ്റേറ്റ് പദ്ധതി ഉടമയുടെ വീഴ്‌ചകൊണ്ടല്ലാതെ വായ്‌പാ തിരിച്ചടവ് മുടങ്ങുകയാണെങ്കിൽ, അക്കൗണ്ട് ഒരുവർഷത്തേക്ക് ‘കിട്ടാക്കടമായി” കണക്കാക്കില്ല എന്നതാണ് നേട്ടം. ഇത്, വായ്‌പാ തിരിച്ചടവിന് കൂടുതൽ ആശ്വാസം നൽകും. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ വൈകാതെ റിസർവ് ബാങ്ക് പുറത്തിറക്കും. ഹൗസിംഗ് ഫിനാൻസ് കമ്പനികൾക്കായുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ വൈകാതെ പുറത്തിറക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

എം.എസ്.എം.ഇ

കിട്ടാക്കടമായ എം.എസ്.എം.ഇ വായ്‌പകൾ പുനഃക്രമീകരിക്കാൻ കൂടുതൽ സമയം അനുവദിക്കുമെന്ന് കേന്ദ്ര ബഡ്‌ജറ്റിൽ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം റിസർവ് ബാങ്ക്, ഇതിനനുവദിച്ച സമയം ഈവർഷം മാർച്ച് 31ൽ നിന്ന് ഡിസംബർ 31ലേക്ക് നീട്ടി.

സംരംഭകൾക്ക് വായ്‌പാ തിരിച്ചടവിന് കൂടുതൽ സമയം കിട്ടുമെന്ന് മാത്രമല്ല, പലിശനിരക്കിലും ആശ്വാസം ലഭിച്ചേക്കും. ഏകദേശം രണ്ടുലക്ഷം കോടി രൂപയുടെ വായ്‌പകളാണ് പുനഃക്രമീകരിക്കാനുള്ളത്.

error: Content is protected !!