വെഞ്ഞാറമൂട് മുദാക്കൽ ചെമ്പൂര് പരമേശ്വരം പാലത്തറ തെക്കത്തിന് സമീപത്തുനിന്ന് 3 കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവ് കണ്ടെത്തി.ക്ഷേത്രത്തിനടുത്തായി പൂജാസാമഗ്രികൾ പാത്രങ്ങൾ എന്നിവ സൂക്ഷിക്കുന്ന ചെറിയ വീട് തുറക്കാൻ ആകാതെ പൂട്ടി കിടക്കുന്ന നിലയിലായിരുന്നു.ഉടമസ്ഥർ എത്തി ബലമായി തുറന്നതിനെ തുടർന്ന് മൂന്നു ചാക്കുകളിലായി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എക്‌സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളുവെടുപ്പ് നടത്തി.സംഭവം അതീവ ഗുരുതരമായി കാണുന്നു എന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തും എന്നും എക്‌സൈസ് അറിയിച്ചു.