വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് പണം കവർന്നു

കല്ലമ്പലം: ബന്ധുവീട്ടിൽ മക്കളുമായി മരണാനന്തര ചടങ്ങിനു പോയ വീട്ടമ്മയുടെ വീടിന്റെ അടുക്കള വാതിൽ കുത്തി തുറന്ന് പണം കവർന്നു. നാവായിക്കുളം കപ്പാംവിള അജ്മൽ മൻസിലിൽ ജാൻസിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാവിലെ 11നും 12 നുമിടയ്ക്ക് കവർച്ച നടന്നത്. അടുക്കള വാതിലിലൂടെ അകത്തുകടന്ന മോഷ്ടാക്കൾ രണ്ട് അലമാര കുത്തിത്തുറന്ന് 15000 രൂപയോളം കവർന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ ജാൻസി ധരിച്ചുകൊണ്ടുപോയതിനാൽ നഷ്ടമായില്ല. ചടങ്ങുകൾ കഴിഞ്ഞ്‌ ജാൻസി വീട്ടിൽ തിരിച്ചെത്തിയപ്പോൾ അടുക്കള വാതിൽ തുറന്ന് കിടക്കുന്നതുകണ്ട് അകത്ത് ആളുണ്ടാകുമെന്ന് കരുതി ഭയന്ന് സമീപവാസികളെ വിളിച്ചു കൂട്ടി പരിശോധിച്ചപ്പോഴാണ് കവർച്ച നടന്നതായി മനസിലായത്. തുടർന്ന് കല്ലമ്പലം പൊലീസിൽ പരാതി നൽകി. പൊലീസെത്തി പരിശോധന നടത്തി.

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

ഉപതിരഞ്ഞെടുപ്പ് :സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് നിയോജക മണ്ഡലം, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളി...

പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം

ഡ്രോൺ വളപ്രയോഗം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദു രാജ്...

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!