തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പി.എച്ച്.സി.) സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.
ജില്ലാതല ആശുപത്രികളില്‍ 91.92 ശതമാനം മാര്‍ക്ക് നേടി ഡബ്ല്യൂ ആന്റ് സി ആശുപത്രി പൊന്നാനി, മലപ്പുറം ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപ കരസ്ഥമാക്കി. ജില്ലാ തലത്തില്‍ 85.4 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ ജനറല്‍ ആശുപത്രി കോഴിക്കോടും കരസ്ഥമാക്കി. ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 5 ആശുപത്രികള്‍ക്ക് 3 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിക്കുന്നതാണ്. ജി.എച്ച്. എറണാകുളം (എറണാകുളം 84 ശതമാനം), ഡബ്ല്യൂ ആന്റ് സി ഹോസ്പിറ്റല്‍ മങ്ങാട്ടുപറമ്പ് (കണ്ണൂര്‍ 81.1 ശതമാനം), ഡി.എച്ച്.തിരൂര്‍ (മലപ്പുറം 79.35 ശതമാനം), ജി.എച്ച് ഇരിങ്ങാലക്കുട (തൃശൂൂര്‍ 78.87 ശതമാനം), ഡബ്ല്യൂ ആന്റ് സി ഹോസ്പിറ്റല്‍ (ആലപ്പുഴ 77.04 ശതമാനം) എന്നിവയാണ് ജില്ലാ തലത്തില്‍ അവാര്‍ഡിനര്‍ഹമായ ആശുപത്രികള്‍
സബ് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയ്ക്ക് താലൂക്ക് ആശുപത്രി പയ്യന്നൂര്‍ (കണ്ണൂര്‍ 97.3 ശതമാനം) അര്‍ഹത നേടി. രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി കൊടുങ്ങല്ലൂര്‍ (തൃശൂര്‍ 95.08ശതമാനം), താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി താമരശ്ശേരി (കോഴിക്കോട് 95.08 ശതമാനം) എന്നിവ പങ്കുവെച്ചു. അതോടൊപ്പം തന്നെ സബ് ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 5 ആശുപത്രികള്‍ക്ക് 1 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിക്കുന്നതാണ്. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ കരുനാഗപ്പള്ളി (കൊല്ലം 92.5 ശതമാനം), താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ ഹരിപ്പാട് (ആലപ്പുഴ 86.8 ശതമാനം), താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ പൊന്നാനി (മലപ്പുറം 85.3 ശതമാനം), താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ കൊയിലാണ്ടി (കോഴിക്കോട് 85.2ശതമാനം), താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ പാമ്പാടി (കോട്ടയം 72.5ശതമാനം) എന്നീ ആശുപത്രികള്‍ സബ് ജില്ലാ തലത്തില്‍ അവാര്‍ഡിനര്‍ഹരായി.
അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗങ്ങളെ 3 ക്ലസ്റ്റര്‍ ആയി തിരിച്ചാണ് അവാര്‍ഡ് നല്‍കിയത്. അതില്‍ ഫസ്റ്റ് ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വെള്ളൂര്‍ (കോട്ടയം 78.3 ശതമാനം) 2 ലക്ഷം രൂപ കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പെരുന്ന (കോട്ടയം 77.9 ശതമാനം) കരസ്ഥമാക്കി. സെക്കന്റ് ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ആനപ്പുഴ (തൃശൂര്‍ 80 ശതമാനം) 2 ലക്ഷം രൂപ കരസ്ഥമാക്കി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മൂലംകുഴി (എറണാകുളം 75.01 ശതമാനം) 1.5 ലക്ഷം രൂപ കരസ്ഥമാക്കി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കാച്ചേരി (തൃശൂര്‍ 70.8 ശതമാനം) മൂന്നാം സമ്മാനമായ 1 ലക്ഷം രൂപ കരസ്ഥമാക്കി. തേര്‍ഡ് ക്ലസ്റ്ററില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കല്ലുനിറ (കോഴിക്കോട് 81.7 ശതമാനം) ഒന്നാം സ്ഥാനമായ 2 ലക്ഷം രൂപ കരസ്ഥമാക്കി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ നിലമ്പൂര്‍ (മലപ്പുറം 79.2 ശതമാനം) രണ്ടാം സമ്മാനം കരസ്ഥമാക്കി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മംഗലശ്ശേരി (മലപ്പുറം 72.5 ശതമാനം) മാര്‍ക്കോടെ മൂന്നാം സമ്മാനം കരസ്ഥമാക്കി.
പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ എല്ലാ ജില്ലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 2 ലക്ഷം രൂപ വീതവും ജില്ലയില്‍ തന്നെ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50,000 രൂപ വീതവും അവാര്‍ഡ് തുക ലഭിക്കുന്നതാണ്. എഫ്.എച്ച്.സി. കരകുളം (തിരുവനന്തപുരം), എഫ്.എച്ച്.സി. എളമ്പല്ലൂര്‍ (കൊല്ലം), പി.എച്ച്.സി. പുന്നപ്ര നോര്‍ത്ത് (ആലപ്പുഴ), എഫ്.എച്ച്.സി. ചെന്നീര്‍ക്കര (പത്തനംതിട്ട), എഫ്.എച്ച്.സി. വെളിയന്നൂര്‍ (കോട്ടയം), എഫ്.എച്ച്.സി. കുമാരമംഗലം (ഇടുക്കി), പി.എച്ച്.സി. മനീട് (എറണാകുളം), പി.എച്ച്.സി. വെറ്റിലപ്പാറ (തൃശൂര്‍), എഫ്.എച്ച്.സി. കല്ലടിക്കോട് (പാലക്കാട്), എഫ്.എച്ച്.സി. കോട്ടയ്ക്കല്‍ (മലപ്പുറം), എഫ്.എച്ച്.സി. രാമനാട്ടുകര (കോഴിക്കോട്), എഫ്.എച്ച്.സി. പൂതാടി (വയനാട്) എഫ്.എച്ച്.സി. കതിരൂര്‍ (കണ്ണൂര്‍), എഫ്.എച്ച്.സി. കരിന്തളം (കാസര്‍ഗോഡ്) എന്നിവയാണ് പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍.