കുട്ടികളെ കാണാതാകുന്ന   സംഭവങ്ങൾ: നിരീക്ഷണ സെൽ  രൂപീകരിക്കാമോ എന്ന്  മനുഷ്യാവകാശ  കമ്മീഷൻ 

തിരുവനന്തപുരം : കുട്ടികളെ തട്ടി കൊണ്ടുപോകുന്ന സംഭവങ്ങൾ  വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ തടയാനും  നാടോടികളെയും ഇതര സംസ്ഥാനക്കാരെയും നിരീക്ഷിക്കാനും  എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പോലീസിൽ പ്രത്യേക സെൽ രൂപീകരിക്കേണ്ടതിന്റെ സാധ്യത പരിശോധിക്കണമെന്ന ആവശ്യത്തിൽ   സംസ്ഥാന  മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് റിപ്പോർട്ട് ആവശ്യപ്പെട്ടു.

നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്  സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റക്ക് കമ്മീഷൻ നിർദ്ദേശം നൽകി.  2017 ൽ  100 കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്. 2018 ൽ ഇത് 205 ആയി. 2019 ൽ 267 ആയി. 2016 മേയ് മുതൽ 2019 വരെ തട്ടി കൊണ്ടു പോയത് 578 കുട്ടികളെയാണ്. ദേവനന്ദയെ കാണാതായപ്പോൾ  എല്ലാവരും സംശയ ദൃഷ്ടിയോടെ വീക്ഷിച്ചത് ഇതര സംസ്ഥാനക്കാരായ നാടോടികളെയും കച്ചവടക്കാരെയുമാണ്.

കേരളത്തിൽ ആയിരകണക്കിന് നാടോടികളും ഇതര സംസ്ഥാന കച്ചവടക്കാരുമാണ് ദിവസേനെ എത്തുന്നതെന്ന് പരാതിയിൽ പറയുന്നു. ആർക്കും എപ്പോഴും വരികയും പോവുകയും ചെയ്യാവുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. നാടോടികളുടെയും ഇതര സംസ്ഥാനക്കാരുടെയും കണക്ക് പോലീസിന്റെ കൈയിലോ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ കൈയിലോ ഇല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ കാണാതെ പോകുന്നുണ്ട്. പലപ്പോഴും അത് വാർത്തയാകാറില്ല. കണ്ടെത്താറുമില്ല. ഇത്തരം സംഭവങ്ങളിൽ നാടോടി സ്ത്രീകളെയാണ് പോലീസ് സംശയിക്കുന്നത്. വീടുകളിൽ ഭിക്ഷക്കും  കച്ചവടത്തിനുമെത്തുന്ന ഇതര സംസ്ഥാനക്കാരെയും സംശയിക്കേണ്ടിയിരിക്കുന്നു.

സംസ്ഥാന പോലീസിൽ എസ് പി യുടെ നേത്യത്വത്തിൽ ഇതര സംസ്ഥാനക്കാരായ നാടോടികളെയും കച്ചവടക്കാരെയുംതൊഴിലാളികളെയും നിരീക്ഷിക്കാൻ ഒരു പ്രത്യേക സെൽ രൂപികരിച്ചാൽ ഇതര സംസ്ഥാനക്കാരെ   സംശയ ദൃഷ്ടിയോടെ  നോക്കുന്നതു അവസാനിപ്പിക്കാനാവും.  കുറ്റക്യത്യങ്ങളും തടയാൻ സാധിക്കും. പ്രസ്തുത സെല്ലിൽ നാടോടികളുടെ  ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉണ്ടായിരിക്കണം. എവിടെ കുറ്റകൃത്യം നടന്നാലും സെല്ലിന്റെ സഹായത്തോടെ കുറ്റവാളികളെ കണ്ടെത്താനുള്ള സംവിധാനമാണ് വരേണ്ടത്. നാടോടികളും ഇതര സംസ്ഥാനക്കാരും കേരളത്തിലെത്തുമ്പോൾ  പോലീസ് ഒരു തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യണം. ഇത് കൃത്യമായ പരിശോധനക്ക് വിധേയമാക്കണമെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ പി.കെ. രാജു ആവശ്യപ്പെട്ടു.സംസ്ഥാനത്തെ പോലീസ് ക്യാമറകളും പ്രവർത്തന ക്ഷമമാക്കണം. കാരണം കുട്ടികളെ  കാണാതായാൽ വാഹനങ്ങൾ കണ്ടെത്താൻ ഇത് സഹായിക്കുമെന്ന് പരാതിയിലുണ്ട്

Latest

പോത്തൻകോട് തങ്കമണിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; പ്രതി തൗഫീഖിനെ കസ്റ്റഡിയിലെടുത്തു.

ഭിന്നശേഷിക്കാരിയായ തങ്കമണിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മംഗലപുരത്തിന് സമീപം...

ചിറയിൻകീഴ് വൻ ലഹരി മരുന്ന് വേട്ട.വിദ്യാർത്ഥി അടക്കം മൂന്ന്‌ പേര്‍ പിടിയില്‍.

ചിറയിൻകീഴ് മുടപുരം എന്‍ ഇ എസ്സ് ബ്ലോക്കില്‍ തിരുവനന്തപുരം റൂറല്‍...

നവവധു തൂങ്ങിമരിച്ച സംഭവം…ഭർത്താവിന്റെ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

പാലോട് ഭർതൃഗൃഹത്തിൽ നവവധു തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. യുവതിയുടെ...

കല്ലാർ അപകട തീരങ്ങളിൽ ഇനി സ്ഥിരം സുരക്ഷാ സംവിധാനം, 42.48 ലക്ഷത്തിന്റെ സുരക്ഷാവേലി സ്ഥാപിച്ചു

വാമനപുരം നദിയുടെ ഉപനദിയായ കല്ലാർ നദിയിൽ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും നദിയുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!