വാമനപുരം മണ്ഡലം ഗുരുധർമ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ വെഞ്ഞാറമൂട് എസ്.എൻ.ഡി.പി ഹാളിൽ നടന്ന പരിക്ഷത്ത് സമ്മേളനം ഗുരുപ്രസാദ് സ്വാമികൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. കെ. സുശീല അദ്ധ്യക്ഷയായിരുന്നു. ഭാരത് സേവക് സമാജ് അഖിലേന്ത്യാ അദ്ധ്യക്ഷൻ ബി.എസ്. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്മാനന്ദൻ, ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, വെമ്പായം ദാസ്, അനിൽ തടാതിൽ, സുരേഷ്, സുകുമാരൻ, ബിന്ദു അരുൺകുമാർ, ദയാവതി കോഹിനൂർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ അമേരിക്കയിൽ പണി പൂർത്തിയാകുന്ന ശ്രീ നാരായണഗുരു ആശ്രമത്തിന് മണ്ഡലം കമ്മിറ്റി ശേഖരിച്ച തുക ഭാരവാഹികൾ ഗുരുപ്രസാദ് സ്വാമികൾക്ക് കൈമാറി.