ഒൻപത് ദിവസം നീളുന്ന ശാർക്കര കാളിയൂട്ടിന് ഇന്നു തുടക്കം

ചിറയിൻകീഴ്: ശാർക്കര കാളിയൂട്ടിന് വ്യാഴാഴ്ച കുറികുറിക്കും. രാവിലെ 8-നുമേൽ 8.30-നകമാണ് കാളിയൂട്ട് കുറികുറിപ്പ് ചടങ്ങ്. തുടർന്ന് ഒൻപത് ദിവസം നീളുന്ന കാളിയൂട്ട് ചടങ്ങുകൾക്ക് ആരംഭമാകും.സമാപനദിനമായ മാർച്ച് ആറിനാണ് നിലത്തിൽപ്പോരും ദാരിക നിഗ്രഹ ചടങ്ങുകളും നടക്കുന്നത്. വ്യാഴാഴ്ച മുടിയുഴിച്ചിൽ നടക്കും.
ഒന്നാം ദിവസത്തെ ഒന്നാം രംഗമെന്ന് വിശേഷിപ്പിക്കാവുന്ന നാന്ദികുറിക്കലാണ് കുറികുറിക്കൽ. ക്ഷേത്രമേൽശാന്തിയിൽ നിന്ന്‌ കാളിയൂട്ട് നടത്തുന്നതിന് അധികാരപ്പെട്ട സ്ഥാനികളുടെ പിൻഗാമികളായ പൊന്നറ കുടുംബത്തിലെ കാരണവർ നീട്ട് വാങ്ങുന്ന ചടങ്ങാണ് കുറികുറിക്കൽ. കാളിയൂട്ട് ചടങ്ങുകൾക്കായി നിയോഗിക്കപ്പെട്ട ഭണ്ഡാരപ്പിള്ള സ്ഥാനിയായ ശാർക്കര ഐക്കരവിളാകം കുടുംബാംഗം കാരേറ്റ്, പേടികുളം, സരസ്വതി ഭവനിൽ ജി.ജയകുമാർ കുറികുറിക്കൽ കർമത്തിന് ആചാരപരമായ കാർമികത്വം വഹിക്കും.

അത്താഴ ശീവേലിക്കുശേഷം ശക്തിപൂജയും തിരിയുഴിയൽ, വെള്ളാട്ടംകളി, കുരുത്തോല തുള്ളൽ എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ക്ഷേത്ര സന്നിധിയോടു ചേർന്നുള്ള തുള്ളൽപ്പുരയിൽ കുരുത്തോലയാട്ടം, നാരദ പുറപ്പാട്, നായർ പുറപ്പാട്, ഐരാണിപ്പറ പുറപ്പാട്, കണിയാരു പുറപ്പാട്, പുലയർ പുറപ്പാട് എന്നിവ അരങ്ങേറും. എട്ടാം ദിവസം വൈകീട്ടോടെ മുടിയുഴിച്ചിൽ ആരംഭിക്കും. ഒൻപതാം ദിനമാണ് ശാർക്കര പറമ്പിലെ വിശാലമായ മണൽപ്പുറത്ത് ആയിരങ്ങളെ സാക്ഷിനിർത്തി നിലത്തിൽപ്പോരും ദാരിക നിഗ്രഹവും അരങ്ങേറുന്നത്

Latest

കഠിനംകുളത്തു യുവതി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പ്രതി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത് എന്ന് സൂചന

കഠിനംകുളത്തു യുവതി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളത്ത് വാടകയ്ക്ക്...

ആറ്റിങ്ങൽ പൂവൻപാറ അപകടം, ഒരാൾ മരണപ്പെട്ടു

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ തിങ്കളാഴ്ച രാത്രിയിൽ സംഭവിച്ച...

ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്.

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്....

പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്.

പ്രേംനസീർ അനുസ്മരണത്തോടനുബന്ധിച്ച് ചിറയിൻകീഴ് പൗരാവലിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിനിമാലോകത്തിന് നൽകിയ സമഗ്ര...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!