ആറ്റുകാൽ അമ്പലത്തിലേക്ക് അനധികൃതസർവീസ് നടത്തിയ സ്വകാര്യബസ്സുകളെ സിറ്റി യൂണിറ്റ് ഓഫീസർ തടഞ്ഞു. KSRTC ബസുകളുടെ യുടെ മുൻപിലായി 40 മിനിറ്റ് നേരത്തെ ആറ്റുകാലിലേയ്ക്ക് പോകാനായി ഗാന്ധിപാർക്കിനു മുന്നിൽ അനധികൃതമായി പാർക്ക് ചെയ്ത സ്വകാര്യബസ്സിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാകാതെ,പോലീസ് സ്വകാര്യ ബസ്സിന് അനുകൂലമായി നിലപാടെടുത്തത് തെറ്റ് എന്ന് പറഞ്ഞതിനാണ് ഫോർട്ട് സർക്കിൾ ഇൻസ്‌പെക്ടർ ഷെറി തിരുവനന്തപുരം സിറ്റി ഡിടിഒയെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും ഉണ്ടായത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇൻസ്പെക്ടര്മാരെയും സ്റ്റേഷൻ മാസ്റ്റർമാരെയും മർദിക്കുകയും സ്വകാര്യ ബസ്സിനെ വിട്ടയക്കുകയുമായിരുന്നു.ഇൻസ്‌പെക്ടർമാരായ ലിജു, ശിവകുമാർ , രാജേന്ദ്രൻ എന്നിവരെ പോലീസ് അതി ക്രൂരമായി മർദ്ദിച്ചുസ്റ്റേഷൻമാസ്റ്റർ സി.എസ്.അനിൽകുമാർ മർദ്ദനത്തിൽ ആശുപത്രിയിലാണ് തുടന്ന് ജീവനാര് സിറ്റി സർവീസ് നിർത്തിവയ്ക്കുകയും പോലീസ് സ്റ്റേഷൻ ഉപരോധികയുമായിരുന്നു.