ആള്‍ ഇന്ത്യ പോലീസ് അത് ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് : കേരളാ പോലീസിന് മൂന്നാം സ്ഥാനം

ഹരിയാനയിലെ പഞ്ചകുലയില്‍ സമാപിച്ച ആള്‍ ഇന്ത്യ പോലീസ് അത് ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളാ പോലീസ് 18 മെഡലുകളുമായി മൂന്നാം സ്ഥാനത്തെത്തി. പഞ്ചാബ് പോലീസിന് ഒന്നാം സ്ഥാനവും സി.ആര്‍.പി.എഫിന് രണ്ടാം സ്ഥാനവും ലഭിച്ചു. എട്ട് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവുമാണ് കേരളാ പോലീസ് നേടിയത്. സംസ്ഥാന പോലീസിന്‍റെ വിഭാഗത്തില്‍ റണ്ണറപ്പായത് കേരളാ പോലീസ് ആണ്. ഈ വിഭാഗത്തിലും പഞ്ചാബ് പോലീസിനാണ് ഒന്നാം സ്ഥാനം.

100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടത്തില്‍ ടി.മിഥുന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ്, 800 മീറ്റര്‍ ഓട്ടം എന്നിവയില്‍ തോംസണ്‍ പൗലോസ്, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ഫായിസ്, ഹൈജെമ്പില്‍ മനു ഫ്രാന്‍സിസ്, വനിതകളുടെ ലോങ് ജെമ്പില്‍ രമ്യാ രാജന്‍ എന്നിവര്‍ക്കാണ് സ്വര്‍ണ്ണം. വനിതകളുടെ 4X100 മീറ്റര്‍ റിലേയില്‍ സിനി.എസ്, ഷില്‍ബി.എ.പി, രമ്യാ രാജന്‍, മഞ്ജു.കെ എന്നിവരടങ്ങിയ ടീം സ്വര്‍ണ്ണം നേടി. 100 മീറ്റര്‍ ഓട്ടത്തില്‍ കെ.പി അശ്വിന്‍, 400 മീറ്റര്‍ ഓട്ടത്തില്‍ എം.എസ് ബിപിന്‍, ലോങ് ജെമ്പില്‍ മുഹമ്മദ് അനീസ്, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.വി ഫഹദ്, വനിതകളുടെ ഹൈജെമ്പില്‍ ആതിര സോമന്‍ എന്നിവരാണ് വെള്ളി മെഡല്‍ നേടിയത്.

100 മീറ്റര്‍ ഓട്ടത്തില്‍ കെ.മഞ്ജു, 400 മീറ്റര്‍ ഓട്ടത്തില്‍ സ്മൃതിമോള്‍ രാജേന്ദ്രന്‍, വനിതകളുടെ ലോങ് ജെമ്പില്‍ ആല്‍ഫി ലൂക്കോസ് എന്നിവര്‍ക്കാണ് വെങ്കലം. 4X100 മീറ്റര്‍ റിലേയില്‍ എം.വി ഫഹദ്, ടി.മിഥുന്‍, രാഹുല്‍ ജി.പിള്ള, കെ.പി അശ്വിന്‍ എന്നിവരടങ്ങിയ ടീമിനും വനിതകളുടെ 4X400 മീറ്റര്‍ റിലേയില്‍ സ്മൃതിമോള്‍ രാജേന്ദ്രന്‍, അന്‍സ ബാബു, നിബ.കെ.എം, ജെയ്സ് റാണി സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ടീമിനും വെങ്കലം ലഭിച്ചു.

സി.വി പാപ്പച്ചന്‍ ആണ് കേരളാ പോലീസ് ടീമിന്‍റെ കണ്ടിജന്‍റ് മാനേജര്‍. കെ.എസ് ബിജു, ടി.എം മാര്‍ട്ടിന്‍ എന്നിവര്‍ ടീമിന്‍റെ മാനേജര്‍മാരും ജിജു സാമുവല്‍, വിവേക്, ശ്രീജിത്ത്. എസ് എന്നിവര്‍ പരിശീലകരും ആയിരുന്നു.

Latest

വാമനപുരം നദിയിൽ വീണു വിദ്യാർത്ഥി മരിച്ചു

ആറ്റിങ്ങൽ: വാമനപുരം നദിയിൽ വീണു വിദ്യാർത്ഥി മരിച്ചു.ആറ്റിങ്ങൽ മാർക്കറ്റ് റോഡ് പൊയ്കയിൽ...

തിരുവനന്തപുരം വിമൻസ് കോളേജിന് മുൻപിൽ ബസ് കയറി ഭിന്നശേഷിക്കാരി മരിച്ചു

തിരുവനന്തപുരം വിമൻസ് കോളേജിന് മുൻപിൽ ബസ് കയറി ഭിന്നശേഷിക്കാരി...

പോത്തൻകോട് തങ്കമണിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; പ്രതി തൗഫീഖിനെ കസ്റ്റഡിയിലെടുത്തു.

ഭിന്നശേഷിക്കാരിയായ തങ്കമണിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മംഗലപുരത്തിന് സമീപം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!