ആറ്റുകാലിൽ പൊങ്കാലയർപ്പിച്ച് ലക്ഷങ്ങൾ

ആറ്റുകാലിൽ പൊങ്കാലയർപ്പിച്ച് ലക്ഷങ്ങൾ. 2.18ഓടെയാണ് ആറ്റുകാലമ്മയ്ക്ക് നിവേദ്യം അർപ്പിച്ചത്. നിവേദ്യത്തില്‍ പുണ്യജലം തളിച്ചതോടെ പൊങ്കാല അര്‍പ്പിക്കുന്ന ചടങ്ങുകള്‍ പൂര്‍ത്തിയായി. ഭക്തര്‍ ഇപ്പോള്‍ തങ്ങളുടെ സ്ഥലങ്ങളിലേക്ക് മടങ്ങുന്ന തിരക്കിലാണ്. രാവിലെ 10.30നാണ് പൊങ്കാല അടുപ്പിൽ തീ പകർന്നത്. ആറ്റുകാലമ്മയുടെ തിരുനടയിലെ പണ്ടാര അടുപ്പിൽ ജ്വലിപ്പിക്കുന്ന അഗ്നി നിമിഷങ്ങൾക്കകംതന്നെ നാടാകെ ഒരുക്കിയിരിക്കുന്ന അടുപ്പുകളിലേക്ക് പകർന്നു.

ക്ഷേത്രതന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്ന് മേൽശാന്തി പി. ഈശ്വരൻ നമ്പൂതിരിക്ക് കൈമാറി. വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ച ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്കും കൈമാറി. ചെറിയതിടപ്പള്ളിയിലെ അടുപ്പ് ജ്വലിപ്പിച്ചത് സഹമേൽശാന്തിയാണ്.

വൈകിട്ട് ദീപാരാധനയ്ക്കു ശേഷം രാത്രി 7.30ന് കുത്തിയോട്ട വ്രതകാർക്കുള്ള ചൂരൽക്കുത്ത് ആരംഭിക്കും. രാത്രി പത്തരയ്ക്ക് മണക്കാട് ദേവീ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത്. നാളെ രാവിലെ എട്ടിന് ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 9.20 ന് കാപ്പഴിച്ച ശേഷം നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന് ഭക്തി നിർഭരമായ സമാപനമാകും.

Latest

ഞാണ്ടൂർക്കോണത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ ദമ്പതികൾ ദാരുണാന്ത്യം.

ഞാണ്ടൂർക്കോണത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. പന്തലക്കോട് അരുവിക്കരക്കോണം വിദ്യാഭവനില്‍ ദിലീപ്...

ചാലക്കുടിയില്‍ ഫെഡറല്‍ ബാങ്ക് പോട്ട ശാഖയില്‍ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്.

ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ബൈക്കിലെത്തിയ മോഷ്ടാവ് കത്തി കാണിച്ച്‌ ജീവനക്കാരെ...

കാട്ടാക്കട കുറ്റിച്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്കൂളില്‍ തൂങ്ങി മരിച്ച നിലയില്‍

കുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയർ സെക്കണ്ടറി സ്കൂള്‍ വിദ്യാർത്ഥി കുറ്റിച്ചല്‍ എരുമകുഴി സ്വദേശി...

കോഴിക്കോട് ഉത്സവത്തിനെത്തിച്ച ആനകള്‍ ഇടഞ്ഞു; രണ്ട് സ്ത്രീകള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്.

കോഴിക്കോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!