എയ്‌ഡഡ് വിദ്യാലയങ്ങളെയും മാനേജ്‍മെന്റിനെയും ഭയപ്പെടുത്താൻ സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്ന് കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം ആരോപിച്ചു. വ്യാജ പ്രവേശനം തടയാനാണ് യു.ഐ.ഡി നിർബന്ധമാക്കിയത്. എന്നാലിപ്പോഴും വ്യാജ പ്രവേശനമുണ്ടെന്ന് പറയുമ്പോൾ അത് സർക്കാർ സംവിധാനങ്ങളുടെ പാളിച്ചയാണ്. 2016 മുതൽ എയ്‌ഡഡ് വിദ്യാലയങ്ങളിൽ നിയമിച്ച അദ്ധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.