തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 12ന് തിരുവനന്തപുരം ഗവ.വിമന്‍സ് കോളേജില്‍ നടത്തുന്ന സെമിനാറിന് മുന്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ് നേതൃത്വം നല്‍കും. ശശി തരൂര്‍ എം.പി, ജീവന്‍ ബാബു ഐ.എ.എസ് എന്നിവര്‍ ക്ലാസ്സ് എടുക്കും. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍
https://thewindow.ksywb.in/v2/register എന്ന ഓണ്‍ലൈന്‍ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്ത് സെമിനാറില്‍ പങ്കെടുക്കുന്ന 750 പേര്‍ക്ക് റെഫറന്‍സ് ഗൈഡ് സൗജന്യമായി നല്‍കും.