സമ്പൂര്‍ണ്ണമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടപ്പാക്കുന്നതിനുള്ള നടപടികളുമായി നഗരസഭ.

ആറ്റുകാല്‍ പൊങ്കാല സമ്പൂര്‍ണ്ണമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടപ്പാക്കുന്നതിനുള്ള നടപടികളുമായി നഗരസഭ. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ പൊങ്കാല ഉത്സവത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കിയതിന്റെ ഭാഗമായി മാലിന്യത്തിന്റെ അളവ് 350 ടണ്ണില്‍ നിന്ന് 67 ടണ്ണായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. നഗരസഭയും ഹരിതകേരളമിഷനും ശുചിത്വമിഷനും സംയുക്തമായി നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. നഗരസഭയുടെ ഗ്രീന്‍ ആര്‍മിയാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.ക്ഷേത്ര പരിസരത്തുള്ള വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊങ്കാലയോടനുബന്ധിച്ച് അന്നദാനം, കുടിവെള്ളവിതരണം നടത്തുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരെ നേരിട്ട് കണ്ട് ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകര്‍ ഹരിത പൊങ്കാലയുടെ സന്ദേശം കൈമാറി ബോധവത്ക്കരണം നടത്തും.

പൊങ്കാലയ്ക്കായി വരുന്ന ഭക്തജനങ്ങള്‍ ഭക്ഷണം കഴിക്കുന്നതിലേയ്ക്കായി സ്റ്റീല്‍ പാത്രവും ഗ്ലാസ്സും ഒപ്പം കരുതേണ്ടതാണെന്ന് നഗരസഭ അറിയിച്ചു.അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്നവര്‍ ഭക്തജനങ്ങള്‍ കൊണ്ടുവരുന്ന പാത്രങ്ങളില്‍മാത്രം അവ വിതരണം ചെയ്യേണ്ടതാണ്.

അവശ്യസാഹചര്യങ്ങളില്‍ഉപയോഗിക്കുന്നതിനായി സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും അന്നദാനം, കുടിവെള്ളവിതരണം നടത്തുന്നവര്‍ കരുതിവയ്‌ക്കേണ്ടതാണ്. നഗരസഭാ ശുചിത്വ പരിപാലന സമിതി മുഖേന പതിനായിരം സ്റ്റീല്‍ഗ്ലാസുകളും 2500 സ്റ്റീല്‍ പാത്രങ്ങളും കുറഞ്ഞ നിരക്കില്‍വാടകയ്ക്ക് നല്‍കുന്നതിനായി ക്രമീകരിച്ചിട്ടുണ്ട്. ഏറ്റവും മികച്ച രീതിയില്‍ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് അന്നദാനം, കുടിവെള്ളവിതരണം നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും മുന്‍വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നഗരസഭ അറിയിച്ചു.

ഹരിത പൊങ്കാലയില്‍ നിന്ന് ഹരിത ഭവനങ്ങള്‍ എന്ന സന്ദേശം നല്‍കി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകള്‍ ശേഖരിച്ച് നഗരസഭ, സര്‍ക്കാര്‍ ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നു. ഇത്തവണയും പൊങ്കാലയ്ക്ക് ശേഷം ഇഷ്ടികകള്‍ ശേഖരിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇഷ്ടികകള്‍ ആവശ്യമുള്ള ഭവനപദ്ധതി ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട വാര്‍ഡ് കൗണ്‍സിലറുടെ ശുപാര്‍ശയോടെ മേയറുടെ ഓഫീസില്‍അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ശേഖരിക്കപ്പെടുന്ന ഇഷ്ടികകളില്‍ നിന്ന് അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ഇഷ്ടികകള്‍ അനുവദിക്കുന്നതാണെന്നും നഗരസഭ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് അന്നദാനം, കുടിവെള്ളവിതരണം നടത്തുന്ന വ്യക്തികളും സംഘടനകളും നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു. പൊങ്കാല ഉത്സവമേഖലയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം, കുടിവെള്ളം തയ്യാറാക്കി നഗരസഭാ പരിധിയ്ക്കുള്ളിലേയ്ക്ക് വാഹനത്തില്‍ കൊണ്ടുവന്ന് വിതരണം ചെയ്യുന്നവരും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മേഖലയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മേയര്‍ അറിയിച്ചു.

ഡിസ്‌പോസിബിളുകളുടെ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്പില്‍സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സ്മാര്‍ട്ട് ട്രിവാന്‍ഡ്രം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആറ്റുകാല്‍ പൊങ്കാല ഗ്രീന്‍ പ്രോട്ടോക്കോള്‍, ഇഷ്ടികശേഖരണം എന്നീ പ്രവൃത്തികളില്‍ നഗരസഭാ ഗ്രീന്‍ ആര്‍മിയോടൊപ്പം ചേര്‍ന്ന് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് താല്പര്യമുള്ള വോളന്റിയര്‍മാര്‍ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും മേയര്‍ അറിയിച്ചു

Latest

അഞ്ചുതെങ്ങ് കടലിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥികളെ കാണാതായി.

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങിൽ കടലിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥികളെ കാണാതായി. വൈകിട്ട് നാലുമണിയോടെ...

ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണസംഘം ഓണാഘോഷം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം വ്യത്യസ്ത പരിപാടികളോടെ...

ബൈക്കപകടത്തിൽ പരിക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ടു യുവാക്കൾ..ഒടുവിൽ പരിക്കേറ്റയാൾ മരണപ്പെട്ടു

തിരുവനന്തപുരം വെള്ളറടയിൽ വാഹനമിടിച്ചതിനെ തുടർന്ന് പരിക്കേറ്റയാളെ റോഡരികിൽ മുറിക്കുള്ളിൽ പൂട്ടിയിട്ട് വാഹനമിടിച്ചവർ...

ഉഴുന്നുവടയില്‍ ബ്ലേഡ്,വെൺപാലവട്ടത്തെ കുമാർ ടിഫിൻ അധികൃതർ അടപ്പിച്ചു.

തിരുവനന്തപുരം വെണ്‍പാലവട്ടം കുമാർ ടിഫിൻ സെന്ററില്‍ നിന്നുള്ള ഉഴുന്നുവടയില്‍ ബ്ലേഡ് പാലോട്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!