അന്യ സംസഥാന തൊഴിലാളിക്ക് മർദനം.

0
246

വിഴിഞ്ഞത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച് ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ . പശ്ചിമ ബംഗാൾ സ്വദേശിയായ ഗൗതം മണ്ഡലിനാണ് മര്‍ദ്ദനമേറ്റത്. ഇയാളുടെ തിരിച്ചറിയൽ കാര്‍ഡ് ഓട്ടോ ഡ്രൈവര്‍ തട്ടിയെടുത്തു. സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം ഗൗതം മണ്ഡൽ ജോലികഴിഞ്ഞ് മടങ്ങിവരുന്ന വഴിയ്ക്കാണ് സംഭവം. ഓട്ടോ ഡ്രൈവറായ സുരേഷ് ആണ് പ്രകോപനമില്ലാതെ തൊഴിലാളിയെ ആക്രമിച്ചത് ആളുടെ തിരിച്ചറിയൽ രേഖകൾ ചോദിച്ചായിരുന്നു  മര്‍ദ്ദനം. പിന്നാലെ തൊഴിലാളി കാണിച്ച കാര്‍ഡ് തട്ടിയെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് വരാൻ പറയുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ ദൃക്സാക്ഷികള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ഇടപെട്ട് തിരിച്ചറിയൽ കാര്‍ഡ് തൊഴിലാളിക്ക് തിരികെ നൽകി. അതേസമയം ഓട്ടോ ഡ്രൈവറായ സുരേഷിനെതിരെ വധശ്രമത്തിന് കേസെടുത്തു