തിരുവനന്തപുരം: കാഞ്ഞിരംകുളം ഗവ. ഹൈസ്‌കൂൾ മുറ്റത്തെ വന്മരം റോഡിലേയ്‌ക്ക് കടപുഴകി. റോഡിലൂടെ പോകുകയായിരുന്ന രണ്ട് ആട്ടോകൾക്ക് മുകളിൽ മരംവീണ് അഞ്ച് യാത്രക്കാർക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ പരിക്ക് ഗുരുതരമല്ല. സ്‌കൂളിൽ ക്ലാസ് നടക്കുന്നതിനാൽ കുട്ടികൾ ആരും പുറത്തുണ്ടായിരുന്നില്ല. പൂവാർ, നെയ്യാറ്റിൻകര ഫയർഫോഴ്സും കാഞ്ഞിരംകുളം പൊലീസും നാട്ടുകാരും ചേർന്നാണ് മരംമാറ്റി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. മരം മുറിക്കുന്നതിനിടെ ഫയർമാൻ കൃഷ്‌ണകുമാറിന് പരിക്കേറ്റു