ആഭ്യന്തര വിമാന സർവീസുകളിൽ വൈ ഫൈ സംവിധാനം ഉപയോഗിക്കാൻ യാത്രക്കാർക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി. വിമാനത്തിലെ വൈ ഫൈ സംവിധാനമാണ് യാത്രക്കാരുമായി പങ്കുവയ്ക്കുന്നത്. എമിറേറ്റ്‌സ് ഉൾപ്പെടെയുള്ള വിദേശ വിമാന സർവീസുകളിൽ വൈ ഫൈ നൽകുന്നുണ്ട്. വൈ ഫൈ ഉപയോഗിക്കുന്ന ഹാന്റ് സെറ്റ് ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റണം. പൈലറ്റ് വൈ ഫൈ ഓൺ ചെയ്യുന്നതിനനുസരിച്ച് യാത്രക്കാർക്ക് സേവനം ലഭിക്കും.ലാപ്‌ടോപ്, ടാബ് ലറ്റ്, സ്മാർട്ട് വാച്ച്, എന്നിവയ്‌ക്കെല്ലാം വൈ ഫൈ ഉപയോഗിക്കാം.ഓരോ വിമാനത്തിലും ഇന്റർനെറ്റ് സംവിധാനം നൽകണമെങ്കിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ പ്രത്യേക ഇന്റർനെറ്റ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടണം.